മുണ്ടക്കയം കരിനിലം അമരാവതി ഇറക്കത്തിലാണ് അയ്യപ്പഭക്തർ സഞ്ചരിച്ച ശബരി മല തീർത്ഥാടകരുടെ ബസിന്റെ ബ്രേക്ക്‌ നഷ്‍ടപെട്ട് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന മറ്റൊരു തീർത്ഥാടക ബസിൽ ഇടിച്ചത് .വൻ അപകടം തലനാരിഴയ്ക്കാണ് ഒഴിവായ തെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഞായറാഴ്ച രാവിലെ ഏഴരയോടുകൂടി ആയിരുന്നു അപകടം.

ചെന്നൈയിൽ  നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന TN 64 P 4234 ബസിന് പുറകിലായി വെല്ലൂരിൽ നിന്നും വന്ന TN 38 BS 8407 ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ മുൻപിലത്തെ വാഹനം നിയന്ത്രണം തെറ്റി റോഡിന് വലതു വശത്തു ള്ള മരത്തിൽ ഇടിച്ചു ആണ് അപകടം ഉണ്ടായത്..വിവരം അറിഞ്ഞു സ്ഥലത്ത് എത്തി യ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോ ലീസും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിലേക്കും അവിടെ നിന്ന് ഗുരുതരമായി പരിക്ക് പറ്റിയ ആളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ഇറക്കവും കൊടുംവളവും ഉ ള്ള ഈ ഭാഗത്ത് പുറകിലുള്ള വാഹനത്തിൻ്റെ അമിത വേഗതയും തുടർച്ചയായി ബ്രേ ക് ഉപയോഗിച്ചത് മൂലം വാഹനത്തിൻ്റെ ബ്രേക്കിൻ്റെ കാര്യക്ഷമത കുറഞ്ഞതും ആണ് അപകട കാരണം എന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തലെ ന്നു കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.

ബാലസുബ്രഹ്മണ്യൻ (37), മുരുകൻ (48), സുകുമാർ (45), ബാബുരാജ് (47) എന്നിവർ കാഞ്ഞിരപ്പള്ളി ഗവ : ആശുപത്രിയിലും ശരവണൻ (48) കോട്ടയം മെഡിക്കൽ കോ ളേജ് ആശുപത്രിയിലും ചികിത്സയിൽ ആണ്. രണ്ട് വാഹനത്തിലും ഉണ്ടായിരുന്ന ബാ ക്കി 42 പേരെ MVD പട്രോളിങ് ടീം എരുമേലിയിൽ നിന്നും KSRTC ബസ് വിളിച്ചു വരു ത്തി പമ്പയിലേക്ക് എത്തിച്ചിട്ടുണ്ട്.അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയ ചന്തു സി ജി , ജിതിൻ പി എസ് , ഡ്രൈവർ ഷാജഹാൻ എന്നിവരും പോലീസും നാട്ടുകാരും  രക്ഷാപ്രവർത്തനത്തിന് നേതത്വം നൽകി.