എ​രു​മേ​ലി: ച​ക്ക കൊ​ണ്ട് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ച​ക്ക മ​ഹോ​ത്സ​വം മേ​യ് ഒ​ന്നി​ന് പ​ഴ​യ​കൊ​ര​ട്ടി​യി​ൽ. മ​തി​യാ​വോ​ളം ച​ക്ക​യു​ടെ മാ​ഹാ​ത്മ്യം ക​ണ്ടും രു​ചി​ച്ചും അ​റി​യു​ക മാ​ത്ര​മ​ല്ല വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ച​ക്ക​യു​ടെ രു​ചി​ക്കൂ​ട്ടു​ക​ൾ പാ​കം ചെ​യ്യാ​നു​ള​ള പാ​ച​ക പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ രാ​വി​ലെ 11 മു​ത​ലാ​ണ് മാ​തൃ​വേ​ദി- യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ച​ക്ക മ​ഹോ​ത്സ​വം 2018 സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ച​ക്ക​യു​ടെ വി​വി​ധ​യി​നം മൂ​ല്യ വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വു​മു​ണ്ട്.

ഉ​ത്ഘാ​ട​നം എ​രു​മേ​ലി മ​ഹ​ല്ലാ മു​സ്‌​ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം ഹാ​ജി ടി.​എ​സ്. അ​ബ്ദു​ൽ കെ​രീം മൗ​ല​വി നി​ർ​വ​ഹി​ക്കും. സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ഗി ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.