കോവിഡ് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ പ്രതിരോധ പ്രവർത്തന ങ്ങളിൽ സജീവമാണ് സി.പി.എം പട്ടിമറ്റം ബ്രാഞ്ച് കമ്മറ്റി. ലോക്ക് ഡൗൺ സമയങ്ങളി ൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾ ഭക്ഷണ കിറ്റ് നൽകിയായിരുന്നു പ്രവർത്തനം. 180 കുടുംബങ്ങളുടെ വീടുകളിലാണ് സഹായമെത്തിച്ചത്. ഇതിനു പുറമെ ഗുരുതര രോ ഗം ബാധിച്ച കിടപ്പ് രോഗികളുള്ള വീടുകളിൽ സൗജന്യമായി മരുന്നുകളും വാങ്ങി നൽ കി.
ഇപ്പോൾ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  പട്ടിമറ്റം ബ്രാഞ്ച് കമ്മി റ്റിയുടെ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. ബ്രാഞ്ചിൻ്റെ പരിധിയിലുള്ള മുഴുവൻ വീടുകളിലും പ്രവർത്തകർ നേരിട്ടെത്തിയാണ് പ്രതിരോധ മരു ന്നുകൾ നൽകിയത്. പട്ടിമറ്റം മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ്  സെക്രട്ടറി റഷീദ് കരോട്ടുമഠ ത്തിലിന്  സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷെഫിൻ മരുന്നുകൾ  നൽകികൊണ്ട് വിതരണ ഉത്‌ഘാടനം നിർവഹിച്ചു.
ലോക്കൽ സെക്രട്ടറി കെ.ആർ.തങ്കപ്പൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.എൻ.ദാമോ ദരൻ, അജി കെ.സി., പഞ്ചായത്തംഗം കെ.എസ്.സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അയൂബ് ഖാൻ, റ്റി.എം.രാജീവ്, നിസാം സിദ്ധിക്ക് പാർട്ടി മെമ്പർമാർ, ഡി. വൈ.എഫ്.ഐ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പരിപാടി കൾ സജീവമായി നടക്കുന്നത്.