കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി -എരുമേലി റോഡിൽ സ്ഥിതി ചെയ്യുന്ന ഇരുപത്തിയാ റാം മൈൽ പാലം പുനർ നിർമാണം വൈകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. പാലം അപകടവസ്ഥയിലായതിനെത്തുടർന്ന് ഇവിടെ പുതിയ പാ ലം നിർമിക്കണമെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. പാല ത്തിന്റെ ബലക്ഷയം പരിശോധിച്ച ശേഷം പാലം പുനനിർമിക്കണമെന്ന് പൊതുമരാമ ത്ത് ചീഫ് എൻജിനീയർ എം.എൻ ജീവരാജ് അറിയിച്ചിരുന്നു. കരിങ്കൽ നിർമ്മിതമായ പാലത്തിന്റെ മൂന്ന് തൂണുകളും തകരാറിലായിരുന്നു.

പാലത്തിന്റെ കരിങ്കൽതൂണകൾക്ക് ബലക്ഷയം ഉണ്ടെന്നും ഇവിടെ പുതിയ പാലം നിർ മിക്കുമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ മണ്ഡ ലകാലം അടുത്തതിനെ തുടർന്ന് പാലം പൊളിച്ച് പണിയുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാലത്തിന്റെ തൂണുകൾ സിമിന്റ് ഉപ യോഗിച്ച് ബലപ്പെടുത്തിയിരുന്നു. മൂന്ന് മാസത്തിന് ശേഷം നിർമാണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പാലത്തിന്റെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല.

നിലവിൽ പാലം നിർമിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധ നടത്തിയതായും പാലത്തിന്റെ ഡിസൈൻ ജോലികൾ നടന്നു വരികയാണ് പൊതുമരാമപ്പിലെ അധികൃതർ അറിയിച്ചു.
പാലം അപകടവസ്ഥയിലായതിനെ തുടർന്ന് ഒരുവശത്തുകൂടിയുള്ള ഗതാഗതവും ഭാര വാഹനങ്ങൾ കയറ്റുന്നതും നിരോധിച്ചിരുന്നു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയ ശേ ഷമാണ് പാലം ഗാതഗതത്തിനായി തുറന്ന് നൽകിയത്. പാലത്തിന് വീതി കൂട്ടിയും നടപ്പാ തയടക്കമുള്ള സൗകര്യങ്ങളോട് കൂടിയാകും പാലം നിർമിക്കുകയെന്നാണ് എം.എൽ.എ അറിയിച്ചിരുന്നത്.