കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അഞ്ചിലപ്പയില്‍ ചിറക്കടവ് പഞ്ചായത്തിന്റെ പരിധി യില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല ഞള്ളമറ്റത്തേക്ക് മാറ്റാന്‍ രഹസ്യ നീക്കമെന്ന് സൂചന. ചിറക്കടവ് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലക്കെ തിരെ പഞ്ചായത്ത് ഭരണ സമിതിയ്ക്കുള്ളില്‍ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് മദ്യശാല മാറ്റുവാനുള്ള രഹസ്യ നീക്കം നടക്കുന്നത്.

എല്‍.ഡി.എഫ് ഭരിക്കുന്ന പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ മദ്യശാലയു ടെ പ്രവര്‍ത്തനത്തിനായിട്ടുള്ള അനുമതി നിഷേധിക്കുന്നക്കുന്നതിനായി പഞ്ചായത്ത് കമ്മ റ്റിയില്‍ തീരുമാനം എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മദ്യശാല ഇവിടുന്ന് മാറ്റുവാനു ള്ള നീക്കം ഉണ്ടായിരിക്കുന്നത്. മുന്‍പ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവ ര്‍ത്തിച്ചിരുന്ന വിദേശ മദ്യശാല കോടതിയെ വിധിയെത്തുടര്‍ന്ന് മാറ്റുകയും തുടര്‍ന്ന് ഞള്ളമറ്റത്തേക്ക് മാറ്റുവാനുമായിരുന്നു തീരുമാനം. ഇതിനായി കെട്ടിടവും കണ്ടെത്തി യിരുന്നു.എന്നാല്‍ പ്രദേശവാസികളുടെയും വാര്‍ഡംഗം റിജോ വാളാന്തറയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വിദേശ മദ്യശാല ഇവിടെ തുടങ്ങുവാനുള്ള നീക്കം ബെവ്‌കോ അധികാരികള്‍ ഉപേക്ഷിക്കുകയുമായിരുന്നു. നിലവില്‍ ചിറക്കടവ് പഞ്ചായത്ത് പരിധിയില്‍ മണ്ണാറക്ക യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലക്കെതിരെ പഞ്ചായത്ത് കമ്മറ്റിയില്‍ തീരുമാനം ഉണ്ടായതോടെയാണ് പുതിയ നീക്കം നടക്കുന്നത്. ഇതിനായി അധികൃതര്‍ സ്ഥലം നോക്കി വരികയാണ്. ഇതിനോടൊപ്പമാണ് വീണ്ടും ഞള്ളമറ്റത്ത് വിദേശ മദ്യശാല സ്ഥാപിക്കുന്ന തിനായിട്ടുള്ള നീക്കം നടക്കുന്നത്.

എന്നാല്‍ മദ്യശാല ഞള്ളമറ്റത്തേക്ക് സ്ഥാപിക്കുവാനുള്ള യാതൊരു നടപടിയും അംഗീക രിക്കാനാകില്ലെന്നും ഇതിനെതിരെ ജനകീയ പ്രതിക്ഷേധം ആരംഭിക്കുമെന്നും വാര്‍ഡംഗം റിജോ വാളാന്തറ പറഞ്ഞു.എന്നാൽ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റുവാൻ യാതൊരു അപേ ക്ഷയും ഇതുവരെ സർക്കിൾ ഓഫീസിൽ ലഭിച്ചിട്ടില്ലന്ന് എക്സൈസ് സി.ഐ ശിവപ്രസാ ദ് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.