സീറോ മലബാർ സഭ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ച് ചെങ്കൽ സി.വൈ.എം.എ.സഭാ കുടുംബത്തിൽ ഉണ്ടായ ചില തർക്കങ്ങൾ പൊതു നിരത്തിലേക്ക് വലിച്ചിഴക്കുവാനുള്ള ചിലരുടെ ഗൂഢശ്രമങ്ങളെ പൊതുയോഗം നിശിത മായി വിമർശിച്ചു.

പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം കർദ്ദിനാളിന്റ സ്ഥാനമാറ്റം എന്ന ഒറ്റ അഗ്രഹത്തിൽ ഉറച്ച് നിൽക്കുന്നവരുടെ മനോ വികാരങ്ങൾ സഭയുടെ നൻമക്കു വേണ്ടി അല്ലന്നും ചില നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പിലാക്കുവാൻ വേണ്ടി മാത്രമാണന്നും യോഗം വിലയിരുത്തി. നിഷ്ക്കളങ്കമായ കരങ്ങളോടെ സഭ ജനതയെ നയിക്കാൻ നല്ല ഇടയനായ ജോർജ് ആലഞ്ചേരിക്ക് എന്നും കഴിയട്ടെയെന്നും യോഗം പ്രമേയത്തിലൂടെ ആശംസിച്ചു.ഡയറക്ടർ ഫാ.ജേക്കബ് പുറ്റതാന്നിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.