പൊൻകുന്നം:രണ്ടാം മൈൽ നാലുമണിയോടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതിത്തു ണിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു.മലപ്പുറം ജില്ലയിലെ വഴിക്കടവിൽ പാലിയൻക്കര നിഥിഷ് പിഎ(28), പാലിയൻകര നിഥിൻ പി.( 23), കാർ ഓടിച്ചിരുന്ന മേനകത്തു വീട്ടിൽ രാഹുൽ(27)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിനുള്ളിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ വലിയ പരിക്കില്ലാതെ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.  റത്തു നിന്നും പൊൻകുന്നത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടം നിർമ്മിക്കാൻ എത്തിയവരായിരുന്നു അപകടത്തിൽപെട്ട കാറിൽ ഉണ്ടായിരുന്നത്.ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലിസ് പറഞ്ഞു.

ഓടിക്കുടിയനാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് കാറിനളളിൽ കുടുങ്ങിയവരെ പുറത്തെ ടുത്തത് കാർ പൂർണമായും തകർന്നു. വൈദ്യുതിത്തുൺ തകർന്നതിനാൽ വൈദ്യുതി ഇല്ലാതായി.