ശബരിമല തീർത്ഥാടകരുമായി വന്ന വാഹനം എരുമേലിയിൽ അടച്ചിട്ട കടയിലേക്ക് ഇടി ച്ചു കയറി അപകടം.

എരുമേലി : അടച്ചിട്ടിരുന്ന കടയിലേക്ക് സ്കോർപിയോ കാർ  ഇടിച്ചു കയറി അപകടം. വാഹനത്തിലുണ്ടായിരുന്ന അയ്യപ്പഭക്തർക്കാർക്കും പരിക്കുകളില്ല. ഇന്ന്  പുലർച്ചെയാ ണ് സംഭവം. എരുമേലി പേട്ടക്കവലയിൽ പെട്രോൾ ബങ്കിന് എതിർവശത്തെ പടുത, പന്ത ൽ സാധനങ്ങൾ വാടകക്ക് നൽകുന്ന എംഎസ്എ  കടയിലാണ് ഇടിച്ചു അപകടമുണ്ടായത്.

ബാംഗ്ലൂർ സ്വദേശികളായ അയ്യപ്പഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്.ഡ്രൈവിങ്ങി നിടെ  ഡ്രൈവർ ഉറങ്ങിയതാണ് അപകടമുണ്ടാകാൻ കാരണമെന്നു പറയുന്നു. കടയുടെ മുൻവശം തകർന്നു. രാത്രിയിൽ കട അടച്ചിട്ടിരുന്നതിനാൽ കടയിൽ ആരുമുണ്ടായിരുന്നി ല്ല.