കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അവതരിപ്പിച്ചു. 30,83,93,000 രൂപയുടെ വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. കാർഷിക മേഖലക്കാണ് ഇത്തവണ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. ‘കിസ്സാൻ നവജ്യോതി’ പദ്ധതി പ്രകാരം കർഷക കൂട്ടായ്മകൾക്കായി ഒന്നേകാൽ കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വനിത കളുടെ ക്ഷേമത്തിനും, സ്വയംപര്യാപ്തതയ്ക്കുമായി 78 ലക്ഷം രൂപ വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്തിലെത്തുന്ന പാവപ്പെട്ടവർക്ക് ഏറ്റവും വേഗത്തിലും, കുറഞ്ഞ സമയത്തിനുളളിലും (10 മിനിറ്റ്) അവരുടെ ആവശ്യം നേടിപോകുന്ന ഒരു മാതൃകാ സ്ഥാപനമായി മാറ്റാൻ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ. ലഭ്യമാക്കാനായി 15 ലക്ഷം രൂപ വകയിരുത്തി. കോളനികളിലും പാവപ്പെട്ട വിഭാഗങ്ങൾക്കും മരണാനന്തര ചടങ്ങു കൾക്കാവശ്യമായ ദഹനപ്പെട്ടി, മൊബൈൽ മോർച്ചറി, ജനറേറ്റർ തുടങ്ങിയവക്കായി ‘മോക്ഷം’ പദ്ധതി നടപ്പിലാക്കും. പൊതു സ്ഥലങ്ങളിലും ആശുപത്രി, സ്‌കൂൾ എന്നിവട ങ്ങളിൽ ജൈവമാലിന്യത്തിന് പരിഹാരമായി ‘തൂമ്പൂർമൂഴി’ മോഡൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുവാൻ പദ്ധതിയു്ണ്ട്.പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവർത്തന തുടർച്ചക്ക് ഹരിതകർമ്മ സേനക്ക് ‘വയ ബിലിറ്റി ഗ്യാപ്പ് ഫണ്ട്’ ഏർപ്പെടുത്തും. പട്ടികജാതി-പട്ടികവർഗ്ഗ കോളനികളിൽ സോളാർ വിളക്കുകൾ, ജലക്ഷാമത്തിന് കുഴൽകിണറുകൾ, സാമൂഹ്യ പഠനകേന്ദ്രങ്ങൾ, പട്ടികജാ തി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് അടക്കമുളളവയ്ക്ക് 2 കോടി 57 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി. കുട്ടികൾക്കായ് ‘ശലഭം’ പദ്ധതിയിൽപെടുത്തി 38 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. യുവജന ക്ഷേമത്തിനായി 31 ലക്ഷം രൂപ വകയിരുത്തി.

വൃദ്ധർക്കും-വികലാംഗർക്കും ‘സാന്ത്വനം’ പദ്ധതിയിലുടെ യോഗപരിശീലനം, വൃദ്ധസ ദനങ്ങൾക്കും, വയോജനക്ലബ്ബുകൾക്കും അടിസ്ഥാന സൗകര്യം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, കേൾവിശക്തി പരിശോധന ക്യാമ്പും, ഇയർഫോൺ വിതരണവും, മുച്ചക്ര വാഹനവിതരണത്തിനുമായി 47 ലക്ഷം രൂപ വകയിരുത്തി. കുടിവെളള ക്ഷാമത്തിന് ശാശ്വത പഹരിഹാരത്തിനായി കിണർ റീചാർജ്ജിംഗ്, പൊതുസ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം എന്നിവയ്ക്കായി 26 ലക്ഷം രൂപ ഉൾപ്പെടുത്തി. ബ്ലോക്ക് പഞ്ചായ ത്തിന്റെ വിഹിതമായി ഭവന നിർമ്മാണത്തിന് 1 കോടി 55 ലക്ഷം രൂപ വകയിരുത്തു ന്നു. സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെയാണ് ഭവനനിർമ്മാണം പൂർത്തീകരിക്കു ന്നത്.

എരുമേലി സർക്കാർ ആശുപത്രി കവാടം, ബ്ലോക്ക് പഞ്ചായത്തിന് കവാടം, കാഞ്ഞിരപ്പ ളളി പേട്ട കവലയിൽ ഓപ്പൺ സ്റ്റേജ് എന്നിവയുടെ നിർമ്മാണത്തിനും ബഡ്ജറ്റിൽ തുക മാറ്റി വയ്ക്കുന്നു. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ഗ്രാമീണ തോടുകൾ, ജലസംരക്ഷണം, തടയണകൾ എന്നി മേഖലക്കായി 13 കോടി 95 ലക്ഷം രൂപയുടെ പ്രവർത്തികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മണിമല, കാഞ്ഞിരപ്പളളി, പാറത്തോട്, എരുമേലി, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ വികസനം വിവിധ മേഖലകളിൽ കലുങ്കുകൾ, ജലസംരക്ഷണത്തിനായി തടയണകൾ എന്നിങ്ങനെ ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് ആക്കം കൂട്ടുന്ന ബഡ്ജറ്റാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അവതരിപ്പിച്ചത്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന ബഡ്ജറ്റ് ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. പി.എ.. ഷെമീർ, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. അബ്ദുൾ കരീം, അന്നമ്മ ജോസഫ് ,മറിയമ്മ ജോസഫ്, ജയിംസ് പി സൈമൺ, പ്രകാശ് പളളിക്കൂടം, വി.റ്റി.അയൂബ്ഖാൻ, സോഫി ജോസഫ്, പി.ജി. വസന്തകുമാരി, അജിതാ രതീഷ്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സജിമോൻ വർഗ്ഗീസ്, ബി.ഡി.ഒ. കെ. അജിത്ത് ഹെഡ് ക്ലർക്ക് കെ.എസ്.ബാബു,ഹെഡ് അക്കൗണ്ടന്റ് ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.

സമ്പൂർണ്ണ ബജറ്റല്ലെന്ന് എൽ.എഡി.എഫ്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേത് സമ്പൂർണ്ണ ബജറ്റല്ലെന്ന് എൽ.എഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജെയിംസ് പി. സൈമാൺ അഭിപ്രായപ്പെട്ടു. വഴിയോര വിനോദ സഞ്ചാര മേഖലയക്കായി ബജറ്റിൽ തുകയനുവദിച്ചിട്ടില്ല. രെുമലേി ശബരിമല തീർത്ഥാടനത്തിന് ശേഷമുണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി പദ്ധതകളും ആർദ്രം പദ്ധതിയക്കായി ബജറ്റിൽ തുകയനുദിച്ചിട്ടില്ലെന്നും ജെയിംസ് പി. സൈമാൺ കുറ്റപ്പെടുത്തി.