മുണ്ടക്കയം ഈസ്റ്റ്‌ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മ രിച്ചു.പെരുവന്താനം പാലൂർകാവ് തെങ്ങുംപള്ളികുന്നേൽ കരുണാകരൻ മകൻ ഷിജു ടികെ (36) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മട ങ്ങവേ മുപ്പത്തഞ്ചാം മൈലിൽ വെച്ചു വാഹനം മറിഞ്ഞു പരിക്കേറ്റ ഷിജുവിനെ കോട്ട യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അന്നുമുതൽ അബോധാവസ്ഥയിലായിരുന്ന ഷിജു വെന്റിലേറ്ററിന്റെ സഹായത്തോടെ യാണ് കഴിഞ്ഞിരുന്നത്.ഇന്നലെ 4.30 ഓടെ മരണമടയുകയായിരുന്നു.പോസ്റ്റ്മോർട്ടത്തി ന് ശേഷം മൃതദേഹം സംസ്കരിക്കും.ഭാര്യ ജയലക്ഷ്മി, അഞ്ചു വയസ്സുള്ള ആദി ദേവൻ മകനാണ്.