മുണ്ടക്കയം ചോറ്റി വേങ്ങത്താനം  തടത്തിൽ മഞ്ജു (42) മകൻ അരവിന്ദ് (15) എന്നിവ ർക്കാണ് പരിക്കേറ്റത്. വൈകുന്നേരം എട്ട് മണിയോടെ  വീടിനുള്ളിൽ വെച്ചാണ് ഇവ ർക്ക് ഇടിമിന്നലേറ്റത്. മഞ്ജുവിന് വയറിനും അരവിന്ദിന് കൈക്കുമാണ് പരിക്കേറ്റത്. ഇരുവരും ഫ്രിഡ്ജിൽ ചാരി നിരക്കവേയാണ് മിന്നലേറ്റത്.
നാളുകൾക്ക് മുമ്പ് ഇതിന് സമീപത്ത്  മറ്റൊരാൾക്കും ഇടിമിന്നലേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ബന്ധുക്കൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ (20-04-19) പാല ക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തി ല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.