കാഞ്ഞിരപ്പള്ളി:കാളകെട്ടിയിലെ ഫാ. വടക്കേമുറി മെമ്മോറിയല്‍ കാര്‍ഷിക വികസന ചാരിറ്റബിള്‍ സൊസൈറ്റി നടത്തി വരുന്ന കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റിന്റെ കണക്കലും പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് നടക്കുന്നതായി പരാതി.സാമ്പത്തീക ക്രമക്കേടില്‍ അന്വേ ഷണം ആവശ്യപ്പെട്ട് കപ്പാട് സ്വദേശി കെ.വി അബ്രഹാം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ രജിസ്ട്രാര്‍, വിജിലന്‍സ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.സാമ്പത്തീക തിരിമറി കള്‍ നടത്തി സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് പരാതിയില്‍ പറയുന്നു.

2014ല്‍ രജിസ്ട്രര്‍ ചെയ്യുന്നതിനായി 200 കര്‍ഷകരെ ചേര്‍ത്തിരുന്നു. ഇവരില്‍ നിന്നും അംഗത്വ ഫീസായി പിരിച്ചെടുത്ത് 50,000 രൂപ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് റി പ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഈ തുക തിരി മറി നടത്തിയതാ യിട്ടാണ് പരാതി.വാര്‍ഷിക വരിസംഖ്യയായി പ്രതിമാസം അടക്കുന്ന 25 രൂപ വെച്ചുള്ള തുകയും അകൗണ്ടില്‍ ചേര്‍ത്തിട്ടില്ല.ചൊവ്വാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ക്കെറ്റില്‍ കര്‍ഷകര്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന കര്‍ഷിക വിളകളാണ് മാര്‍ക്കെറ്റില്‍ കൊണ്ടു വന്ന് വില്‍പന നടത്തുന്നത്. വില്‍ക്കുന്ന സാധനങ്ങളുടെ വിലയുടെ 5 ശതമാനം തുക മാര്‍ക്കെറ്റിന് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ എത്തിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് വില ലഭിക്കാറില്ലെന്ന് പരാതിയില്‍ പറയുന്നു. ഇങ്ങനെ നാല് ലക്ഷത്തോളം തുകയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. യഥാര്‍ത്ഥ കര്‍ഷകരെ ഭരണ സമിതിയില്‍ നിന്നും ഒഴിവാക്കുന്നതായും പരാതിയുണ്ട്.

കാര്‍ഷിക ഉത്പന്നങ്ങളും ഭക്ഷ്യ വസ്തുക്കള്‍ പാകം ചെയ്തതുമായ വില്‍ക്കുന്നതിന് ആ വശ്യമായ ഹെല്‍ത്ത് സര്‍ട്ടിഫിക്കേറ്റ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കേറ്റ്,പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കേറ്റ് എന്നിവ ഇല്ലാതെയാണ് നിലവില്‍ മാര്‍ക്കെറ്റിന്റെ പ്രവര്‍ത്ത നം. സര്‍ക്കാരില്‍ നിന്ന് നിരവധി ഗ്രാന്റുകല്‍ കൈപ്പറ്റി കര്‍ഷകര്‍ക്ക് ഗുണമില്ലാതെ ധൂര്‍ ത്തടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സൊസൈറ്റിയുടെ പ്രവര്‍ത്തനം യഥാ ര്‍ത്ഥ കര്‍ഷകരുടെ കൈകളില്‍ ഏല്‍പ്പിക്കണമെന്ന് കെ.വി അബ്രഹാം പരാതിയില്‍ പറ യുന്നു. താന്‍ വിറ്റ കാര്‍ഷിക ഉത്പന്നത്തിന് പണം ലഭിച്ചത് പോലീസില്‍ പരാതി നല്‍കി യ ശേഷമാണ്.മാര്‍ക്കെറ്റില്‍ എത്തിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പണം ലഭ്യമാകാതായ തോടെ കര്‍ഷകര്‍ മാര്‍ക്കെറ്റിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ വിമുഖത കാട്ടുന്നതാ യും കെ.വി അബ്രഹാം പറയുന്നു.