കാഞ്ഞിരപ്പള്ളി രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയായ മലനാട് ഡെവപ്പ്മെ ന്റ് സൊസൈറ്റിയും (എം.ഡി.എസ്) മുണ്ടക്കയം ഫൊറോനയും സംയുക്തമായി കു ടുംബദിനത്തിൽ കോവിഡും മഴക്കെടുതിയും മൂലം കഷ്ടപ്പെടുന്ന ആയിരം ഭവനങ്ങൾ ക്ക് ബ്രെഡും പാലും വിതരണം ചെയ്തു. കാഞ്ഞിരപ്പിള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സണ്ണി തുരുത്തിപ്പിള്ളി മുണ്ടക്കയം ഫൊറോന വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ നിന്ന് ആദ്യ ലോഡ് പാലും ബ്രഡും സ്വീകരിച്ച് ഫൊറോനയിലെ വിത രണം ഉദ്ഘാടനം ചെയ്തു. ഈ ഉദ്യമത്തിന് എല്ലാവിധ പ്രോത്സാഹനവും സഹായവും ന ൽകിയ എം.ഡി.എസ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലച്ചനെ യോഗത്തിൽ അനു മോദിച്ചു.