കാഞ്ഞിരപ്പള്ളി ബൈപാസിൻ്റെ സ്ഥലമേറ്റെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയായി.ഏറ്റ വും ഒടുവിൽ പഞ്ചായത്തിൻ്റെ അടക്കം 8 eപരുടെ സ്ഥലം കൂടിയാണ് നഷ്ടപരിഹാര തുക നൽകി ഏറ്റെടുത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെൻ്റ് കോർപറേഷന് കൈ മാറിയത്.

കാഞ്ഞിരപ്പള്ളി ബൈപാസിനായി ആകെ 37 പേരുടെ ഭൂമിയാണ് നഷ്ടപരിഹാര തുക നൽകി ഏറ്റെടുത്തത്.ഇതിൽ 29 പേരുടെ ഭൂമി നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു.അ വ ശേഷിക്കുന്നവരിൽ സ്വകാര്യ വ്യക്തികളുടെയും കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ യും അടക്കം 8 പേരുടെ ഭൂമി കൂടിയാണ് വെള്ളിയാഴ്ച നഷ്ടപരിഹാര തുക നൽകി ഏ റ്റെടുത്തത്. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ഏറ്റെടുക്കൽ മഹസർ തയ്യാറാ ക്കിയാണ് ഭൂമി ഏറ്റെടുത്ത് നിർമ്മാണ ചുമതലയുള്ള ആർബിഡിസികെയ്ക്ക് കൈമാ റിയത്.നേരത്തെ 3 ഹെക്ടർ  49 ആർ 84സ്ക്വയർ മീറ്റർ സ്ഥലം നഷ്ടപരിഹാര തുക ന ൽകി ഏറ്റെടുത്തിരുന്നു.രണ്ടാം ഘട്ടത്തിൽ 8 ആർ 75 സ്കയർ മീറ്റർ സ്ഥലം കൂടിയാണ് ഇപ്പോൾ ഏറ്റെടുത്തത്. ഭൂമി മുഴുവനായി ഏറ്റെടുക്കുവാൻ 26 കോടി 35 ലക്ഷത്തി 4838 രൂപ ഇതുവരെ ചെലവഴിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തോഫീസിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ ജയരാ ജ് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട രേഖകൾ ആർ ബി ഡി സി കെ അധികൃതർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ, എൽ എ തഹസീൽദാർ റോസ്ന ഹൈദ്രോസ്, വാല്യൂ വേഷൻ അസിസ്റ്റൻറ് എം അരുൺ എന്നിവരുടെ സാന്നിധ്യ ത്തി ൽ ആർ ബി ഡി സി കെയ്ക്ക് വേണ്ടി ഡപ്യൂട്ടി തഹസീൽദാർ നൂറുള്ള ഖാൻ, പ്രൊജക്ട് എഞ്ചിനിയർ ഷെറിൻ എന്നിവർ ചേർന്ന് രേഖകൾ ഏറ്റുവാങ്ങി.ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി ബൈപാസിൻ്റെ ടെൻണ്ടർ ഏറ്റെടുത്തതായും, എഗ്രിമെൻ്റ് വ ച്ചാലുടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു. സങ്കീർണമായിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിക രിക്കാൻ മുൻകൈയെടുത്ത റവന്യൂ അധികൃതരെയും ,ആർ ബി ഡി സി കെ അധി കൃതരെയും അദ്ദേഹം അഭിനന്ദിച്ചു.

ഭൂമി മുഴുവനായി കൈമാറി കിട്ടിയ സ്ഥിതിയ്ക്ക് പ്രദേശത്തെ മരങ്ങൾ മുറിച്ച് മാറ്റാനു ള്ള ടെൻണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആർ ബി ഡി സി കെ അധികൃതർ അറിയിച്ചു.