അങ്ങനെ അഞ്ചാം ശ്രമത്തിൽ നടൻ ദിലീപിന് കോടതിയിൽ നിന്നും ജാമ്യം നേടി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാൻ ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ രണ്ടു തവ ണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസാണ് മൂന്നാം ഹർജിയിൽ ജാ മ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്. ക​ഴി​ഞ്ഞ മാ​സം 19-നാ​ണ് ന​ട​ൻ ജാ​മ്യം തേ​ടി മൂ​ന്നാ​മ​തും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഉപാധികളോടെയാണ് താരത്തിന് ജാമ്യം നൽകിയിരിക്കുന്നത്. പാസ്പോർട്ട് ഏഴ് ദി വസത്തിനകം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപ യുടെ രണ്ട് ആൾ ജാമ്യം വേണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവു കൾ നശിപ്പിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെടുന്പോൾ ഹാജരാകണം തുട ങ്ങിയ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്നത്. ഹൈക്കോ ടതി ഉത്തരവ് ലഭിച്ചാലുടൽ ജയിലിൽ നിന്നും താരത്തിന് പുറത്തിറങ്ങാം. അഞ്ചാം ത വണയും ജാമ്യ ഹർജിയുമായി എത്തിയപ്പോൾ സാഹചര്യങ്ങൾ മാറിയോ എന്നായി രുന്നു ദിലീപിന്‍റെ അഭിഭാഷകനോട് ഹൈക്കോടതി ആദ്യം ചോദിച്ചത്.

പിന്നീട് നടന്ന വാദത്തിൽ പോലീസ് ജാമ്യം നിഷേധിക്കാൻ ബോധപൂർവം കാരണങ്ങ ൾ ഉണ്ടാക്കുകയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലും എന്ത് കുറ്റമാണ് ചെയ്തത തെന്ന് വ്യക്തമാക്കുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് അന്വേഷണം പൂർത്തിയാ യി കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും ജാമ്യം ലഭിക്കാ ൻ കോടതി നിർദ്ദേശിക്കുന്ന ഉപാധികൾ സ്വീകരിക്കാമെന്നുമുള്ള ദിലീപിന്‍റെ വാദവും കോടതി അംഗീകരിച്ചു. എന്നാൽ പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കണ്ടെത്തി യിട്ടില്ലെന്നും ഇതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും പ്രോ സിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്‍റെ ഭാര്യയായ കാവ്യയുടെ ഡ്രൈവർ കേസിലെ പ്രധാന സാക്ഷിയെ നാൽപ്പതിലേറെ തവണ ഫോണിൽ വിളിച്ച് സ്വാധീനി ക്കാൻ ശ്രമിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ദി​ലീ​പ് പ്രധാന പ്രതി യായ ​പൾ​സ​ർ സു​നി​ക്കു വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ തു​ക മൂ​ന്നു കോ​ടി​യാ​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കേ​സി​ൽ ഇ​തു​വ​രെ 21 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തുവെന്നും റിമി ടോമി അടക്കം ചില പ്രമുഖരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.