ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഭക്തജനങ്ങൾ ആചാരാ നു ഷ്ഠാനങ്ങൾക്കായി എത്തിച്ചേരുന്ന എരുമേലിയിൽ സംസ്ഥാന ഗവൺമെന്റ് മുൻകൈ യെടുത്താണ് ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുന്നത്. എരുമേലിയുടെ സ മഗ്ര വികസനം ഉറപ്പുവരുത്തുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി എരുമേലിയെ ഒരു ടൗൺഷിപ്പ് ആക്കി മാറ്റുന്നതിന് ബഡ്ജറ്റിൽ 10 കോടി രൂപ ഇതിനായി അനുവദിച്ചു. കൂ ടാതെ മുണ്ടക്കയം, കൂട്ടിക്കൽ ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും വാഗമൺ ടൂറിസം കേന്ദ്രത്തിന്റെ ടൂറിസം സാധ്യ തകൾ ഏറെ വർധിപ്പിക്കുന്നതുമായ മുണ്ടക്കയം-കൂട്ടിക്കൽ- ഇളംകാട്-ഏന്തയാർ വഴി നിലവിൽ വല്യേന്ത വരെ എത്തിയിട്ടുള്ള റോഡ് ഏഴു കിലോമീറ്റർ കൂടി പുതിയതാ യി നിർമ്മിച്ചു കോലാഹലമേട് വഴി വാഗമണ്ണിൽ എത്തിച്ചേരുന്ന പുതിയ വാഗമൺ റൂ ട്ടിന് 12 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഈ റോഡ് യാഥാർത്ഥ്യമാകു ന്നതോടുകൂടി വാഗമണ്ണിലേക്ക് ഒരു സമാന്തര പാത കൂടി തുറക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

കൂടാതെ മീനച്ചില്‍ താലൂക്ക് വിഭജിച്ച് പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍, എരുമേലി-എയ്ഞ്ചല്‍ വാലി മൂലക്കയം ഭാഗത്ത് പമ്പയാറിന് കുറുകെ ചെക്ക്ഡാം കം കോസ് വേ, മുതുകോ ര മല അരുവിക്കച്ചാല്‍,മാർമല അരുവി,കോലാഹലമേട് ഉള്‍പ്പെടെ 20 ടൂറിസം കേന്ദ്ര ങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് , ഇടക്കുന്നം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിട നിര്‍മ്മാണം, പൂഞ്ഞാര്‍ അടിവാരം -കല്ലില്ലാക്കവല-വഴിക്കടവ്-വഴി പുതുതായി വാഗമണ്ണിലേയ്ക്ക് ഒരു റോഡ് നിര്‍മ്മാണം, പാറത്തോട് -കള്ളുവേലി – വേ ങ്ങത്താനം റോഡ്, ചോറ്റി – പൂഞ്ഞാര്‍ റോഡ്, പിണ്ണാക്കനാട് – ചേറ്റുതോട് – പാറത്തോട് റോഡ് , കരിനിലം-പുഞ്ചവയല്‍-504-കുഴിമാവ് റോഡ് എന്നീ റോഡുകള്‍ ‍ബിഎം& ബി സി നിലവാരത്തില്‍ റീ ടാറിങ് , പുഞ്ചവയലില്‍ പട്ടിക ജാതി വിഭാഗത്തിന് പ്രീ-എ ക്സാമിനേഷന്‍ ട്രെയിനിങ്,സ്കില്‍ ഡെവലപ്മെന്‍റ്,കരിയര്‍ ഗൈഡെന്‍സ് എന്നീ പ്രവര്‍ ത്തനങ്ങള്‍ക്കുള്ള കേന്ദ്രം , മുണ്ടക്കയം ഫയര്‍ സ്റ്റേഷന്‍ , മൂക്കംപെട്ടി,ചിറ്റാറ്റിന്‍കര, കാവുംകടവ് എന്നീ സ്ഥലങ്ങളില്‍ പാലം നിര്‍മ്മാണം, പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട് എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷന്‍, മുണ്ടക്കയത്ത് ഐ‌ടി‌ഐ സ്ഥാപിക്കല്‍, തുടങ്ങിയ പ്രവർത്തികൾക്കും ടോക്കൺ പ്രൊവിഷനോട്‌ കൂടി ബഡ്ജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ടോക്കണ്‍ പ്രോവിഷന്‍ ഉള്ള പ്രവര്‍ത്തികളും ഭാവിയില്‍ ഭരണാനുമതി നേടി നടപ്പിലാക്കുന്നതിന് പരിശ്രമിക്കുമെന്നും, കൂടാതെ ടൂറിസം ഇടനാഴികളുടെ വി കസനത്തിന് വകയിരുത്തിയിട്ടുള്ള 50 കോടി രൂപ, വന്യജീവികൾ വനത്തിൽ നിന്നും കൃഷിഭൂമികളിലേയ്ക്ക് കടക്കുന്നതിന് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് വകയിരുത്തിയിട്ടുള്ള 50 കോടി രൂപ, ശബരിമല മാസ്റ്റർ പ്ലാനിന് ഉൾപ്പെടുത്തിയിട്ടു ള്ള 30 കോടി രൂപ , കേരള റബ്ബർ കമ്പനിയുടെ പ്രവർത്തനത്തിനായി വകയിരുത്തി യിട്ടുള്ള 20 കോടി രൂപ, പട്ടികജാതി-പട്ടികവർഗ്ഗ കോളനികളുടെ അടിസ്ഥാന സൗക ര്യ വികസനത്തിന് വകയിരുത്തിയിട്ടുള്ള 10 കോടി രൂപ , എരുമേലിയിലെ ശബരി ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള 2 കോടി രൂപ തു ടങ്ങിയവയുടെയും പ്രയോജനം പൂഞ്ഞാർ നിയോജകമണ്ഡലത്തിനും കൂടി ലഭ്യമാകും . കൂടാതെ ഒരു നിയോജകമണ്ഡലത്തിൽ 500 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ, കാർഷിക മൂല്യ വർധിത ഉൽപന്ന നിർമ്മാണത്തിന് വേണ്ടി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികൾക്ക് ധനസഹായം, പുതിയ സംരംഭങ്ങൾക്ക് വേ ണ്ടി മെയ്ക്ക് ഇൻ കേരള പദ്ധതി, റബർ വില സ്ഥിരത പദ്ധതിക്ക് കൂടുതൽ തുക വക യിരുത്തിയതും എല്ലാം പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ഏറെ പ്രയോജനപ്രദമാ കുന്ന പദ്ധതികളാ ണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.