ഭാവി പ്രതീക്ഷകൾക്കു മുകളിൽ കരിനിഴൽ വീഴ്ത്തി ലഹരി വസ്തുക്കളുടെ സ്വാധീ നം വർത്തമാനകാല സമൂഹത്തിൽ പ്രകടമായി കാണുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്റെ എക്സൈസ് പോലീസ് ആരോഗ്യ തദ്ദേശസ്വയംഭരണ പൊതു വിദ്യാ ഭ്യാസ വകുപ്പുകളെയും ഇതര വകുപ്പുകളെയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രി യു ടെ നേതൃത്വത്തിൽ സുദീർഘമായ കർമ്മപദ്ധതിക്ക് തുടക്കം കുറിച്ചു.
പ്രാരംഭ ഘട്ടത്തിൽ  അധ്യാപകർക്ക് ലഹരി വിമുക്ത സന്ദേശം ലഭ്യമാക്കുന്നതിനുള്ള പ്രചരണ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള കോട്ടയം ജില്ലാ കാഞ്ഞിരപ്പ ള്ളി ബിആർസിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 മുതൽ 28 വരെ പൊതു വി ദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് അധ്യാ പ ക പരിവർത്തന പരിപാടിയുടെ ബിആർസി തല  പരിശീലനം കാഞ്ഞിരപ്പള്ളി ബി ആർ സിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ വച്ച് 3 ദിവസങ്ങളിലായി  നടത്തപ്പെ ട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ P R അനുപമ ക്യാമ്പയിൻ ഉദ്ഘാടനം നിർവ ഹിച്ചു.
റീബി വർഗീസ് ബിപിസി ബിആർസി കാഞ്ഞിരപ്പള്ളി സ്വാഗതവും,  സുനിൽ ജോർജ് എച്ച് എം ഫോറം സെക്രട്ടറി ആശംസകളും നേർന്നു. ജിഎൽപിഎസ് പ്ലാപ്പള്ളിഹെഡ്മാ സ്റ്റർ അനിൽ കുമാർ K H കൃതജ്ഞത രേഖപ്പെടുത്തി. എൽ പി,യു പി,എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലായി 28 ബാച്ചുകളിലായി എട്ടു സെന്ററുകളിലായി നടത്തി യ ക്യാമ്പയിനിൽ കാഞ്ഞിരപ്പള്ളി BRC യുടെ കീഴിലുള്ള 104 സ്കൂളുകളിൽ നിന്നായി 1135 അധ്യാപകർ പങ്കെടുത്തു. എക്സൈസ് വകുപ്പിൽ നിന്നും വുമൺ സിവിൽ എക്സൈസ് ഓഫീസർ ആശ ആർ, പോലീസ് വകുപ്പിൽ നിന്നും  കാഞ്ഞിരപ്പള്ളി CI ഷിന്റോ കുര്യൻ, പൊൻകുന്നം SI റെജി ലാൽ K R ആരോഗ്യവകുപ്പിൽ നിന്നും  ഡോ ക്ടർ രാജേഷ് അബ്രഹാം എന്നിവർ BRCയിൽ നടന്ന ബോധവൽക്കരണ ക്യാമ്പെയിനി ൽ പങ്കെടുത്തു.