തിളച്ച പാൽ ദേഹത്തു വീണ് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒന്നര വയ സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷൻ കടക്കു സമീപം താമ സിക്കുന്ന പയ്യം പള്ളിയിൽ പ്രിൻസ് തോമസ് -ഡിയാ മാത്യു ദമ്പതികളുടെ മക്കൾ സീ റാ മരിയാ പ്രിൻസ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടർന്ന് എരുമേ ലിയിലെ സോണി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇവി ടെ ചികത്സയിലിരിക്കയാണ് മരണമടഞ്ഞത്. കഴിഞ്ഞ 16നായിരുന്നു സംഭവം നടന്ന ത്. ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം രാവിലെ സംസ്ക രിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ പിഴവ് പറ്റിയതായി ബന്ധുക്കൾ ആരോപിക്കുന്നു.