കാഞ്ഞിരപ്പള്ളി:ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച അധ്യാപകരെ യും വിദ്യാർത്ഥികളെയും സ്കൂളുകളിൽ വിളിച്ചു വരുത്തി പ്രവൃത്തി ദിവസമാക്കാ നു ള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാവിയോ പാമ്പൂരി ആവശ്യപ്പെട്ടു.
ക്രൈസ്തവർ  വിശുദ്ധമായി ആചരിക്കുകയും ദിവ്യബലി ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകളിൽ പെങ്കെടുക്കേണ്ട ദിവസം സ്കൂളുകളിൽ പ്രവൃത്തി ദിനമാക്കുന്നത് വി ശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനുമുമ്പും ഞായറാഴ്ചകളിൽ പ്രവൃത്തി ദിന ക്കാനുള്ള ബോധപൂർവമായ ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വി ദ്യാഭ്യാസ വകുപ്പിന്റെ ഈ നിർദേശം പിൻവലിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സാവിയോ പാമ്പൂരി ആവശ്യപ്പെട്ടു.