ആനക്കല്ല്: മൂന്ന് വര്‍ഷം മുന്‍പ് ടാറിങ് നടത്തിയ ആനക്കല്ല്-പൊന്‍മല- പൊടിമറ്റം റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ട് ഗതാഗതം താറുമാറായി. മുന്‍പു ണ്ടായിരുന്ന പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടി നിര്‍മി ക്കുകയായിരുന്നു. 1.40 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ടാറിങ്ങിന് ശേഷം ടാര്‍ ഇളകി തുടങ്ങിയതോടെ ഈ ഭാഗം അടച്ചിരുന്നു.

ഇപ്പോള്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ടാര്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരി ക്കുകയാണ്. ചെറുവാഹനങ്ങള്‍ കുഴികളില്‍ ചാടി കേടുപാടുകള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്. സമീപ പ്രദേശങ്ങളിലെ ക്വാറികള്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ ഓടുന്ന താണ് റോഡ് വേഗത്തില്‍ തകരാന്‍ കാരണമെന്നും ആരോപണമുണ്ട്. മുണ്ടക്കയം, ഏരുമേലി, ഇരാറ്റുപേട്ട ഭാഗങ്ങളിലേക്ക് കാഞ്ഞിരപ്പള്ളി ടാണിലെത്താതെ എളുപ്പ മാര്‍ഗം എത്താവുന്ന റോഡാണിത്.
ദിവസേന അമ്പതിലകം തവണ ഭാരവഹാനങ്ങള്‍ ഇത് വഴി കടന്ന് പോകുന്നുണ്ട്. ഇതാണ് റോഡ് തകരാന്‍ പ്രധാന കാരണമെന്നും സ്‌കൂള്‍ സമയങ്ങളില്‍ അടക്കം ടിപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍ ഈ റോഡിലൂടെ നിരത്തിലിങ്ങുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഗതാഗത യോഗ്യമല്ലാതായതോടെ റോഡിലൂടെയുള്ള വാഹനത്തിരക്ക് ഗണ്യമായി കുറഞ്ഞിരുന്നിരുന്നു. ഇതോടെ പൊന്മലയ്ക്ക് സമീപം നെല്ലരിത്തോട്ടത്തിന് സമീപം രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവായി.

കഴിഞ്ഞ ദിവസം പതിനഞ്ചോളം ചാക്കുകളിലായി പച്ചക്കറി മാലിന്യം നൂറ് മീറ്റര്‍ നീളത്തില്‍ ഈ റോഡില്‍ തള്ളിയിരുന്നു. അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളടക്കം ഇവിടെ തള്ളുന്നതിനാല്‍ കല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. റോഡി ന്റെ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.