കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിങ്കളാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫ് പ്രസിഡൻ്റ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സോഫി ജോസഫ് രാജി വച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

രാവിലെ പതിനൊന്ന് മണിക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയം എഡിസി ജി.അനീസ് ആയിരിക്കും വരണാധികാരി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിന് വോട്ടുകൾ ലഭിച്ചു.. എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ പി.ജി വസന്തകുമാരിക്ക് 5 വോട്ടുകൾ ലഭിച്ചു. മറിയാമ്മ ജോസഫ് നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തംഗവും, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായിരുന്നു. പതിനഞ്ചംഗ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് 7 കേരള കോൺഗ്രസ് ജോസ് 2 ജോസഫ് 1 സി പി എം 4 സി പി ഐ 1 എന്നിങ്ങനെയാണ് കക്ഷി നില. നിലവിൽ ഈ ഭരണ സമിതിയുടെ കാലത്തെ നാലാമത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സോഫി ജോസഫ് രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫിലെ ധാരണ പ്രകാരം നവംബർ മാസം അധികാര കൈമാറ്റം ഉണ്ടാകേണ്ടതായിരുന്നെങ്കിലും eജാസ് ജോസഫ് വിഭാഗങ്ങൾ തമ്മിലുടലെടുത്ത തർക്കം മൂലം ഇത് വൈകുകയായിരുന്നു. ഒടുവിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവുമായി ബന്ധപ്പെട്ട കരാർ പാലിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് രാഷ്ടീയ അടവുനയത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനമൊഴിയാൻ ജോസ് വിഭാഗം തയ്യാറായത്.