കോട്ടയം ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ഭേദമായത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആ റു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും കുട്ടി ക്കുമൊപ്പം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ ക്കം മുഖേന രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ആറുപേര്‍ ക്വാറ ന്‍റയിന്‍ കേന്ദ്രങ്ങളിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂ ന്നു പേര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണ ത്തിലായിരുന്നു.

നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ 39 പേരും മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ 31 പേരും പാലാ ജനറല്‍ ആശുപത്രിയില്‍ 23 പേരുമാണ് ചികിത്സയില്‍ കഴിയു ന്നത്. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള മൂന്നു പേര്‍ എറണാകുളം ജനറല്‍ ആശുപത്രി യില്‍ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 12 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (50). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2.ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂട്ടിക്കല്‍ സ്വദേശി (65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശിനി (57). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

4. ജൂണ്‍ 13 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

5.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് എത്തി കോട്ടയത്തെ ഹോട്ടലില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (25). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

6. ജൂണ്‍ 19 ന് മസ്കറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശിനി (59). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

7. ജൂണ്‍ ആറിന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി (38). ഒപ്പമെത്തിയ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

8. ജൂണ്‍ 12ന് മഹാരാഷ്ട്രയില്‍നിന്ന് എത്തി തെങ്ങണയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

9. ജൂണ്‍ 20 ന് ഡല്‍ഹിയില്‍നിന്നെത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39).

10. രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35). ജൂണ്‍ 20 ന് ഡല്‍ഹിയില്‍നിന്ന് എത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

11. ജൂണ്‍ ആറിന് മുംബൈയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (34) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

12. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍(നാല്). ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

13. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയായ 34കാരിയുടെ മാതാവ് (53). ആരോഗ്യ പ്രവര്‍ത്തകയാണ്. സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്‍റയിനിലായിരുന്നു.

മുംബൈയില്‍ നിന്ന് എത്തി മേയ് 19 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(23), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പെരുമ്പായിക്കാട് സ്വദേശി (58), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36) എന്നിവരാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പുറമെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിതിത്സയയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേഗമായിട്ടുണ്ട്.