എരുമേലി : മങ്ങിയ കാഴ്ചകള്‍ക്ക് വിട നല്‍കി തെളിച്ചം നിറഞ്ഞ കാഴ്ചകള്‍ കണ്ടപ്പോ ള്‍ പ്രായമേറിയ ഒരു പറ്റം കണ്ണുകളില്‍ ആനന്ദതിരയിളക്കം. എരുമേലിയിലാണ് വയോ ധികരുടെ നേത്രങ്ങള്‍ പരിശോധിച്ച് കാഴ്ചക്ക് അവ്യക്തതയുളളവര്‍ക്ക് സൗജന്യമായി അനുയോജ്യമായ കണ്ണടകള്‍ സമ്മാനിച്ചത്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റ്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് നേത്ര രോഗ പരിശോധനയും കണ്ണട വിതരണവും സൗജന്യമായി നടന്നത്.

പഞ്ചായത്തിലെ വയോധികരായവരില്‍ നേത്ര രോഗമുളളവരുടെ പരിശോധനാ ക്യാമ്പ് കഴിഞ്ഞയിടെ നടത്തിയിരുന്നു.ഇവരില്‍ കണ്ണട ആവശ്യമായവരെ പരിശോധനയിലൂടെ നേത്രരോഗ വിദഗ്ധര്‍ കണ്ടെത്തി. തുടര്‍ന്നാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തി ല്‍ വെച്ച് കണ്ണടകള്‍ വിതരണം ചെയ്തത്. കാഴ്ചശക്തി തീരെ കുറഞ്ഞവര്‍ ഉള്‍പ്പടെ തിമിര ശസ്ത്രക്രിയ നടത്തിയിട്ടും കാഴ്ചയിലെ വൈകല്യം ഭേദമാകാത്തവരും കണ്ണടക ളിലൂടെ തെളിച്ചമുളള കാഴ്ചകള്‍ കണ്ടു. 
മൊത്തം 115 വയോധികരായ സ്ത്രീപുരുഷന്‍മാര്‍ക്കാണ് വിവിധ തരത്തിലുളള പ്രത്യേക കണ്ണടകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വാങ്ങിയത്. 65 പേര്‍ക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കണ്ണടകള്‍ വിതരണട ചെയ്തു. വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ മൂലം എത്താതിരുന്ന മറ്റുളളവര്‍ക്കെല്ലാം ആറിന് വിതരണം ചെയ്യും. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് അന്നമ്മ ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്റ് ടി എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു.

ബ്ലോക്ക് ആരോഗ്യ സ്റ്റാന്റ്റിംഗ് കമ്മറ്റി അധ്യക്ഷ ലീലാമ്മ കുഞ്ഞുമോന്‍, അംഗങ്ങളായ പി കെ അബ്ദുല്‍ കരിം, ആശാ ജോയി, ഡോ. സീന ഇസ്മായില്‍, ഡോ.പി വിനോദ്, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം ജോസഫ്, കരീം ആറ്റാത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.