പൊന്‍കുന്നം: രോഗിക്ക് യഥേഷ്ടം റിമോട്ടില്‍ നിയന്ത്രിക്കാവുന്ന വീല്‍ ചെയര്‍ രൂപകല്‍ പന ചെയ്തും ഓട്ടോമേറ്റഡ് ലൈബ്രറി എന്ന നൂതന ആശയം അവതരിപ്പിച്ചു കൊണ്ടും കോഴിക്കോട്ട് നടന്ന സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ ഒന്നാം സ്ഥാനം കരസ്ഥ മാക്കിക്കൊണ്ട് പൊന്‍കുന്നം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എ ഉണ്ണികൃഷ്ണനും, മുഹമ്മദ് യാസിമും ശ്രദ്ധേയരായി. 
സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തംഗം കെ.ജി കണ്ണന്‍ വിജയികള്‍ക്ക് ട്രോഫിയും അനുമോദനപത്രവും കൈമാറി. പി.റ്റി.എ പ്രസിഡ ന്റ് പി.എസ് സലാഹുദീന്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ലിറ്റി തോമസ്, ലീല.ഒ, ഫില്‍സിമോള്‍ കെ.ആന്റണി, മനോജ് പി സൈമണ്‍, വി.എന്‍ അനില്‍ കുമാര്‍, ജിബിന്‍.ജെ മാത്യു എന്നിവര്‍ പ്രസംഗിച്ചു.റീജിയണല്‍ എക്‌സ്‌ പോയിലും ഇവര്‍ ഒന്നാം സ്ഥാനവും ഓവറോള്‍ ചാംപ്യന്‍ഷിപ്പും കരസ്ഥമാക്കിയിരു ന്നു.