പഞ്ചായത്ത് രാജ് ദിനത്തിൽ ചിറക്കടവിന്റെ ആദ്യ ഭരണസമിതിയിലെ അംഗത്തിന് ബിജെപിയുടെ ആദരവ്…
ദേശീയ പഞ്ചായത്ത് രാജ് ദിനത്തിൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ആദ്യ ഗ്രാ മ പഞ്ചായത്ത് ഭരണസമിതിയിലെ അംഗത്തിന് ആദരവ് നൽകി. വില്ലേജ് സമിതികളിൽ നിന്നും ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ 1953 ൽ അധികാരത്തിൽ വന്ന ചിറക്കട വിന്റെ ആദ്യ ഭരണ സമിതി അംഗമായിരുന്ന വയലുങ്കൽ എം.ജി അയ്യപ്പൻനായരെയാ ണ് ബിജെപി നേതാക്കൾ വീട്ടിലെത്തി ആദരവ് നൽകിയത്. ആറര പതിറ്റാണ്ടിനപ്പുറത്തെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ പങ്കുവെച്ചു കൊണ്ടാണ് എം ജി അയ്യപ്പൻ നായർ ആദരവ് ഏറ്റുവാങ്ങി സംസാരിച്ചത്.
പൊൻകുന്നം ടൗണിൽ ഉണ്ടായിരുന്ന ഒറ്റമുറി ഓഫീസും പഞ്ചായത്ത് സെക്രട്ടറിയും രണ്ട് ജീവനക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു വാർഡ് മെമ്പർക്ക് വാർഡിൽ ചെല വഴിക്കാൻ ഉള്ള വികസന ഫണ്ട് ഇരുപത്തിയഞ്ച് രൂപ മാത്രം! സിറ്റിംഗ് ഫീസും ഹോണ റേറിയവുമില്ലാതെ നൂറ് ശതമാനവും സേവന സന്നദ്ധരായാണ് അംഗങ്ങൾ പ്രവർത്തിച്ച ത്. ആദ്യമായി സിറ്റിംഗ് ഫീസ് അനുവദിച്ചപ്പോൾ കിട്ടിയ ഒരു മാസത്തെ ചെറിയൊരു തു ക രാജേന്ദ്ര മൈതാനത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസ ത്തിനായി നൽകുകയായിരുന്നു അംഗങ്ങൾ എന്നദ്ദേഹം ഓർക്കുന്നു. ആകെയുള്ള മൂന്ന്ജീ വനക്കാരിലെ ഒരാൾ വീടുകളിൽ നേരിട്ടെത്തിയായിരുന്നു കരം പിരിച്ചത്.
ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ ജി കേശവൻ നായർ, വൈസ് പ്രസിഡന്റ് പി. എൻ നാരായണപിള്ള ,വണ്ടങ്കൽ ഭാസ്ക്കരക്കുറുപ്പ് ,കെ എംഎബ്രഹാം, എൻ നീലക ണ്ഠപിള്ള, തകടിയേൽ റ്റി ആർ സുകുമാരൻ, കുന്നേൽ ശങ്കരൻനായർ, ചിറ്റാടത്ത് രാഘ വൻ നായർ, താന്നുവേലിൽ നാരായണ പിള്ള, രാഘവൻപിള്ള, മംഗലശേരിൽ മാധവൻ പിള്ള, തോമസ് കുന്നുംപുറത്ത്, റ്റി ഡി കുഞ്ഞൂഞ്ഞ്, പുരയന്മാക്കൽ കരുണാകരൻ നാ യർ എന്നീ ആദ്യകാല പഞ്ചായത്തംഗങ്ങളെയും അയ്യപ്പൻ നായർ അനുസ്മരിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് ബി ജെ പി പാർലമെന്ററി പാർട്ടി നേതാവ് കെ ജി കണ്ണൻ അയ്യപ്പൻനായരെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ജി ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് കർത്ത, വാർഡ് മെമ്പർ വൈശാഖ് എസ് നായർ, ബൂത്ത് കമ്മ റ്റി പ്രസിഡൻറ് രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു.