കോട്ടയം വാഴൂർ സ്വദേശിയും കേരള പോലീസിലെ മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനു മായ പി. വി. വർഗീസാണ് തൻ്റെ പിറന്നാൾ ആഘോഷം ചക്ക മുറിച്ച് ആഘോഷിച്ചത്. നാലായി പകുത്ത എടുത്ത ചക്കയിൽ മെഴുകുതിരി കത്തിച്ച് വച്ചു. ചക്കച്ചുള അടർത്തി യെടുത്ത് ആദ്യം ഭാര്യയ്ക്കു നൽകി മധുരം പങ്കിട്ടു.പിന്നീട് മക്കൾക്കും നൽകി.
ലോക്ക് ഡൗൺ കാലത്ത് പിറന്നാൾ ആഘോഷം ലളിതമാക്കുന്നതിൻ്റെ ഭാഗമായാണ് ച ക്ക മുറിച്ചത്. മാത്രമല്ല ദുരിതകാലത്ത് ചക്കയുടെ പ്രാധാന്യം മനസിലാക്കി തരുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചക്ക പഴവും ചക്ക വിഭവങ്ങളും മലയാളികളുടെ പ്രിയ ഭക്ഷണമായിരുന്നു.കോട്ടയം എസ്. പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗമായ പി. വി. വർഗീസ് പാറാമ്പുഴ കൊലക്കേസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിലുണ്ടായി രുന്നു.