കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ലോക്‌ ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾ കൂട്ടം കൂടിയതും ജില്ലയിൽ പുതിയ കൊ റോണ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യവും കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചാ യത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ  രണ്ടാം ഘട്ടമെന്ന നിലയിൽ ശുചീകരണ പ്രവർ ത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കാഞ്ഞിരപ്പ ള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, മണിമ ല എന്നീ പഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങൾ,ആശുപത്രികൾ,പോലീസ് സ്റ്റേഷനുകൾ, ഏ.ടി.എം കൗണ്ടറുകൾ,മെഡിക്കൽ സ്‌റ്റോറുകൾ,വ്യാപാര സ്ഥാപനങ്ങൾ,റേഷൻ കടക ൾ ,പൊതു ജനങ്ങൾ കൂട്ടം കൂടി എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ അണുനാ ശിനി ഉപ യോഗിച്ച് ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  മി നി സിവിൽ സ്‌റ്റേഷൻ പരിസരവും വിവിധ ഓഫീസുകളും അണുവിമുക്തമാക്കി പ്രസി ഡന്റ് സോഫി  ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് പി.ഏ.ഷെമീർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ലീലാമ്മ കുഞ്ഞു മോൻ,വി.ടി.അയൂബ് ഖാൻ,അംഗം ജോളി മടുക്കക്കുഴി എരുമേലി സാമൂഹിക ആരോ ഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എം.വി.ജോയി, ബി.ഡി.ഒ .എൻ.രാജേഷ്  എന്നി വർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊതുശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് പ ഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ബ്ളോക്ക് പഞ്ചായ ത്തിന്റെ നേതൃത്വത്തിലുള്ള സാനിട്ടേഷൻ ടീമിന്റെയും സംസ്ഥാന ദുരന്തനിവാരണ അ തോറിറ്റിയുടെ കീഴിലുള്ള ആപ്ദാ മിത്ര കോ – ഓർഡിനേറ്റർ പി.എസ്.സബിൻ എന്നി വരുടെ നേതൃത്വത്തിലാണ്  അണു നശീകരണം  നടത്തി വരുന്നത്.