കാഞ്ഞിരപ്പള്ളി: വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിനും എക്യുമനി ക്കല്‍ പ്രസ്ഥാനത്തിനും മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് നല്‍കിയ സംഭാ വനകള്‍ നിസ്തുലമാണെന്ന് സീറോ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ ച്ച്ബിഷപ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അഭി പ്രായപ്പെട്ടു. രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും വിരമിക്കുന്ന മാര്‍ മാത്യു അ റയ്ക്കലിന് രൂപതാ കുടുംബം ആദരവ് നല്‍കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ക്ലീമിസ്.

ഭരണാധികാരികള്‍ക്ക് മുന്‍പില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായ വിശ്രമമറിയാത്ത പോരാളി. അമ്പൂരി യില്‍ അജപാലനത്തിന്റെ ആദ്യകാലം മുതല്‍ പ്രതിസന്ധികളുടെ മുന്‍പില്‍ തളരാതെ നിന്ന അസാധാരണമായ മനോധൈര്യത്തിന്റെ ഉടമയാണ് അറ യ്ക്കല്‍ പിതാവ്. ജാതി മത വിത്യാസങ്ങള്‍ക്കു പരിയായി എല്ലാ മനുഷ്യ രും ദൈവത്തിന്റെ മക്കളാണ് എന്ന വലിയ ചിന്തക്ക് ഉടമയാണ് അറയ്ക്ക ല്‍ പിതാവ് എന്നും ക്ലിമീസ് മെത്രാപോലീത്ത അനുസ്മരിച്ചു.

ചടങ്ങുകള്‍ക്ക് മുന്നോടിയായി കത്തീദ്രല്‍ മഹാജൂബിലി ഹാളിലേയ്ക്ക് വി ശിഷ്ടാതിഥികളെ സ്വീകരിച്ചു. പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറ ങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സ്വാഗതമാശം സിച്ചു. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ബിഷപ് എജീദിയൂസ് സിഫ്‌കോവിച്ച്, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ പരമാധ്യക്ഷന്‍ റവ.ഡോ.ജോസഫ് മാര്‍ തോമ മെത്രാപ്പോലീത്താ, ചിങ്ങവനം ക്‌നാനായ സിറിയന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മോര്‍ സേവേറിയോസ് കുറിയാക്കോസ് വലിയമെത്രാപ്പോലീത്താ, കൊല്ലം രൂപത മുന്‍ അധ്യക്ഷന്‍ റൈറ്റ് റവ.ഡോ.സ്റ്റാന്‍ലി റോമന്‍, സിഎസ്‌ഐ സഭ മുന്‍ മോഡറേറ്ററും മധ്യകേരള മഹാഇടവക ബിഷപ്പുമായ റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വ മാര്‍ നിക്കദിമോസ് മെത്രാപ്പോ ലീത്ത, കോട്ടയം മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് രൂപതാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തോമസ് മോര്‍ തിമോത്തിയോസ്, കാഞ്ഞിരപ്പള്ളി രൂപതാ വൈദിക പ്രതിനിധി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, അല്മായ പ്രതിനിധിയായി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി. സി. സെബാസ്റ്റ്യന്‍, സന്യാസ-സന്യാസിനി പ്രതിനിധി സിസ്റ്റര്‍ സാലി സി.എം.സി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സമ്മേളനത്തില്‍ മാര്‍ മാത്യു അറയ്ക്കലിന് രൂപതയുടെ മംഗളപത്രം വികാരി ജനറാള്‍മാരായ മോണ്‍.ജോര്‍ജ് ആലുങ്കല്‍, റവ. ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. മാതൃവേദി രൂപതാ പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേല്‍ കൃതജ്ഞതയര്‍പ്പിച്ചു.
തോമസ് ചാഴിക്കാടന്‍ എം.പി., എം.എല്‍.എ. മാരായ ഡോ.എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍, പി.ജെ.ജോസഫ്, രാഷ്ട്രീയ നേതാക്കളായ ഇ.എം.ആഗസ്തി, ഫ്രാന്‍സീസ് ജോര്‍ജ്, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ജോസഫ് വാഴയ്ക്കന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോബി ജോസഫ്, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എ.കെ.സി.സി.ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, മൈക്കിള്‍ എ. കള്ളിവയലില്‍ എന്നിര്‍ സന്നിഹിതരായിരുന്നു.