കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമത്തെ മെത്രാനായി മാര്‍ ജോസ് പുളിക്ക ല്‍ നിയമിതനായി. വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുടെയും വൈ ദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സാന്നിധ്യത്തിലാണ് ച ടങ്ങുകള്‍ നടന്നത്. ശുശ്രൂഷാ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാവിലെ 10.15 ന് മെത്രാന്മാരും മറ്റുവൈദികരും സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍ അജപാ ലനകേന്ദ്രത്തില്‍ നിന്ന് പ്രദക്ഷിണമായി പള്ളിയിലേയ്ക്ക് നീങ്ങി. ഏറ്റവും മുന്‍പിലായി ധൂപം, മാര്‍ സ്ലീവാ, കത്തിച്ചതിരികള്‍, വൈദികര്‍, മെത്രാന്മാ ര്‍, മെത്രാപ്പോലീത്താമാര്‍, നിയുക്ത രൂപതാധ്യക്ഷന്‍, സഹകാര്‍മ്മികര്‍, ഏ റ്റവും പുറകിലായി കര്‍ദിനാള്‍ എന്നീ ക്രമത്തില്‍ പ്രദക്ഷിണം ദൈവാലയ ത്തിലെത്തി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആ ലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ച ങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. മാര്‍ മാത്യു അറയ്ക്കല്‍ സ്വാ ഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷസ്ഥാനത്തേയ്ക്ക് തെര ഞ്ഞെടുത്ത് നിയമിച്ചതായുള്ള നിയമനപത്രിക ചാന്‍സലര്‍ റവ.ഡോ. കുര്യ ന്‍ താമരശ്ശേരി വായിച്ചു. രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ ജോസഫ് പൗവ്വ ത്തില്‍, ചങ്ങനാശേരി ആതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം എ ന്നിവര്‍ അനുഗ്രഹപ്രഭാഷണവും കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.വ ര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശവും നല്‍കി.

തുടര്‍ന്ന് സ്ഥാനമേല്‍പ്പിക്കപ്പെടുന്ന ചടങ്ങുകള്‍ നടന്നു.. കര്‍ദിനാള്‍ മാര്‍ ജോ ര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കി. മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍ മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.