നെൻമേനി ക്ഷേത്രം മേൽശാന്തിക്ക് ഡോക്ടറേറ്റ് മുണ്ടക്കയം നെൻമേനി ഭുവനേശ്വരി ഭദ്ര കാളി ക്ഷേത്രത്തിലെ മേൽശാന്തിയും പ്രശസ്ത ജ്യോതിഷ പണ്ഡിതനുമായ സി.ഇന്ദുമോന് ഡോക്ടറേറ്റ്. ചെന്നെ കേന്ദ്രമാക്കിയുള്ള ഗ്ലോബൽ ഹ്യൂമെൻ പീസ് യൂണിവേഴ്സിറ്റിയു ടെ ഡോക്ടറേറ്റാണ് ലഭിച്ചത്.

ജ്യോതിഷത്തിലെ ആസ്ട്രോളജിയിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭി ച്ചത്. 25 വർഷമായി മേൽശാന്തിയായും ജ്യോതിഷിയായും പ്രവർത്തിക്കുന്നയാളാണ് ഇന്ദു. ചെന്നെ ഭാരതീയ വിദ്യാഭവനിൽ കഴിഞ്ഞ ഒന്നാം തീയതി നടന്ന ചടങ്ങിൽ ജസ്റ്റിസ് ഡോ.ശ്രീനിവാസ് ഡോക്ടറേറ്റ് നൽകി.ഭാര്യ: ആശ .മക്കൾ: പ്രണവ്, പാർവതി.