കടയുടെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. വ്യാഴാഴ്ച രാത്രി 8.30 ാടെ കാഞ്ഞിരപ്പള്ളി കുരിശു കവലയിലാണ് സംഭവം. കുരിശുങ്കല്‍ ജംഗ്ഷനിലുള്ള മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ പള്ളിക്കത്തോട് സ്വദേശി വി.എസ്. വി ഷ്ണുവിന്റെ KL 05 AX 2907 എന്ന യമഹ റേസ് സ്‌കൂട്ടറാണ് മോഷണം പോയത്.

വീട്ടി ലേക്ക് പോകാനായി ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് മോഷണം നടന്നത്. കടയു ടെ സ മീപം സംസാരിച്ചു കൊണ്ടിരുന്ന യുവാവ് സ്‌കൂട്ടര്‍ എടുത്തോട് പോകുന്നത് കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ പേട്ടക്കവല ഭാഗത്തേക്ക് വാഹനം ഓ ടിച്ച് പോയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിഷ്ണു ലോണെടുത്താണ് വാഹനം വാ ങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.