മുഖ്യമന്ത്രി കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന 100 ദിന കർമ്മ പരിപാടികൾ പലതും ആവർത്തനവും ഫലപ്രാപ്തിയിൽ എത്താത്തതുമായി അവശേഷിക്കുകയാണന്ന് കേ രള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പ്രസ്താവിച്ചു.കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നി. മണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തിൽ മണിമല മേജർ കുടിവെള്ള പദ്ധതിയോടുള്ള അവഗണനക്കെതിരെ മണിമലയിൽ നടത്തിയ പ്രധിഷേധ സായാഹ്നധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമവും ജനകീയ പ്രശ്നങ്ങളും മറന്ന്  വെറും പബ്ലിക് റിലേഷൻ എക്സർസൈസ് മാ ത്രമായി ഭരണം മാറിയിരിക്കയാണ്. മന്ത്രിമാർക്ക് ഒന്നും ഒരു റോളുമില്ലാതെ മുഖ്യ മന്ത്രിയെ ഭയന്ന് കഴിയുകയാണ്. പദ്ധതിക്കു പിന്നിലെ ലാഭത്തിൽ കണ്ണു വെച്ചിരിക്കു ന്നത് കൊണ്ട് വൻകിട പദ്ധതികളിൽ മാത്രമാണ് സർക്കാരിന് താൽപര്യമെന്നും അതു കൊണ്ടാണ് സിൽവർ ലൈനിന് വാശിപിടിക്കുകയും  മണിമല മേജർ കുടിവെള്ളപദ്ധ തി പോലെയുള്ളത് പൂർത്തീകരിക്കാതെ ഇടുകയും ചെയ്യുന്നതെന്നും പുതുശ്ശേരി പറ ഞ്ഞു. നിമണ്ഡലം പ്രസിഡന്റ് CV. തോമസ്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോ ഗ ത്തിൽ ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
V.J.ലാലി, അജിത് മുതിരമല, ടോമി ഡോമിനിക്, തോമസ് കുന്നപ്പള്ളി, പ്രസാദ് ഉരുളി കുന്നം,ad. സോണി തോമസ്,ബാലു ജി വെള്ളിക്കര, ജോയിമുണ്ടാമ്പള്ളി, ലാൽജി തോ മസ്,റ്റോമിച്ചൻ  പാലമുറി,ജെസ്സി മലയിൽ ,ജോർജ്കുട്ടി പൂതക്കുഴി,ജോഷി വെള്ളാവൂർ, PV ജോസ്, PC മാത്യു,ജോഷി ഈപ്പൻ, OJ വർഗീസ്, ജേക്കബ് തീമ്പലങ്ങാട്ട്, ജോൺസി തോമസ്, ജോസ് പാനാപ്പള്ളി,അഭിലാഷ് ചൂഴികുന്നേൽ, രഞ്ജിത്ത് ചുക്കനാനി എന്നി വർ സംസാരിച്ചു.