കാഞ്ഞിരപ്പള്ളി: തോട്ടം – പുരയിടം വിഷയം പരിഹരിക്കാന്‍ കാഞ്ഞിരപ്പ ള്ളി താലൂക്കിലെ അദാലത്ത് ഇന്ന് രാവിലെ 10 മുതല്‍ കാഞ്ഞിരപ്പള്ളി സെ ന്റ് ഡൊമിനിക്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. താലൂക്കില്‍ 2460 അപേക്ഷകളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്.

ഇടക്കുന്നം വില്ലേജിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത്. മുണ്ടക്ക യം, എരുമേലി തെക്ക്, കൂവപ്പള്ളി, കൂട്ടിക്കല്‍, കാഞ്ഞിരപ്പള്ളി എന്നീ വി ല്ലേജുകളിലും അപേക്ഷകരുണ്ട്. താലൂക്കില്‍ ലഭിച്ച അപേക്ഷകളില്‍ അദാ ലത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാത്തവയുടെ കാരണം കാണിച്ച് അ പേക്ഷകര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും പരിഹരിക്കാന്‍ കഴിയുന്ന അപേക്ഷകളാണ് ഇന്ന് നടത്തുന്ന അദാലത്തില്‍ പരിഗണിക്കുന്നതെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. അദാലത്തില്‍ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് തഹസി ല്‍ദാര്‍ അറിയിച്ചു.