അത് എരുമേലിക്കാരനല്ല….ആംബുലൻസിന് തടസമായി ബൈക്കോടിച്ചത് എരുമേലി ക്കാരനല്ല… ബൈക്കോടിച്ചത് സുഹൃത്തും  ആലപ്പുഴ സ്വദേശിയുമായ സർവേയർ… മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ ബൈക്ക് കൊടുത്തത് എരുമേലി സ്വ ദേശിക്ക് വിനയായി…
courtesy reporter:abdul muthalib 
ഞാൻ എരുമേലിക്കാരനാണ്… നാടിന് അപമാനമായ ഒന്നും ഞാൻ ചെയ്തിട്ടില്ല,  ഞാനും ഒരു ഡ്രൈവറാണ്,  ആംബുലൻസിന്റെ യാത്രക്ക് വഴിയൊതുങ്ങിയെ ഇത് വരെയും  വ ണ്ടിയോടിച്ചിട്ടുള്ളൂ… ഇത് പറയുന്നത് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒട്ടേറെ വിമർശനങ്ങൾക്കിരയായ എരുമേലി സ്വദേശി ജയേഷ്.സംഭവം ഇങ്ങ നെ…..
കഴിഞ്ഞ ദിവസം  അത്യാസന്ന നിലയിലുള്ള രോഗിയുമായി ഹരിപ്പാട് വഴി സഞ്ചരി ച്ച  ആംബുലൻസിനെ മുന്നിൽ കടത്തിവിടാതെ കിലോമീറ്ററുകളോളം  ഒരു  യുവാവ്  ബുള്ളറ്റ് ഓടിച്ചുപോകുന്നതിന്റെ വിഡിയോ  ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറ ഞ്ഞിരിക്കുകയാണ്.  ബൈക്കോടിച്ചത് ബൈക്കിന്റെ ഉടമയായ എരുമേലി സ്വദേശിയാ ണെന്ന് പ്രചരിക്കപ്പെട്ടിരുന്നു.എന്നാൽ ബൈക്ക് തന്റെയാണെന്നും ഓടിച്ചത് മറ്റൊരാൾ ആണെന്നും ബൈക്കിന്റെ ഉടമയായ എരുമേലി കാളകെട്ടി സ്വദേശി പാലക്കുഴിയിൽ ജയേഷ് പറയുന്നു. ബൈക്കോടിച്ചയാൾ ആംബുലൻസിനെ കടത്തിവിടാതെ സഞ്ചരി ച്ചതിന്റെ വിഡിയോ  ഓരോ നിമിഷവും നൂറുകണക്കിനാളുകളാണ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. യുവാവിനെതിരെ നിരവധി കമന്റുകളും വന്നുകൊണ്ടിരിക്കുന്നു. ബൈക്കിന്റെ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എരുമേലി കാളകെട്ടി സ്വദേശി പാലക്കുഴിയിൽ ജയേഷിന്റെ പേരിലാണ്.
അതുകൊണ്ടുതന്നെ   ബൈക്ക് ഓടിച്ചത് ബൈക്കിന്റെ ഉടമസ്ഥനായ ജയേഷ് ആ ണെന്ന് നമ്പറിന്റെ ഉടമയെപ്പറ്റി  അന്വേഷിച്ചറിഞ്ഞവർ സംശയിച്ചു. ഇതോടെ ജയേ ഷിന്റെ പേരും ഫോൺ നമ്പറും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു.നിരവധി പേരാണ് ജയേഷി നെ ഫോണിൽ വിളിച്ചത്. താൻ അല്ല ബൈക്കോടിച്ചതെന്നും നിരപ രാധിയാണെന്നും ഇവരോടെല്ലാം ജയേഷ് പറഞ്ഞു. ഒട്ടേറെ പേർ മോശമായാണ് ജ യേഷിനോട് ഫോണിൽ സംസാരിച്ചത്. വിവരം തിരക്കി പോലീസും ജയേഷിന്റെ നമ്പറിൽ ബന്ധപ്പെട്ടിരുന്നു.  എറണാകുളം അമ്പലമുകൾ റിഫൈനറിയിൽ ലോറി ഡ്രൈവറാണ് ജയേഷ്. സുഹൃത്തും സർവെയറുമായ ആലപ്പുഴ സ്വദേശിയുമായ ആദർശ് ആണ് ബൈക്ക് ഓടിച്ചതെന്നും ജയേഷ് പറയുന്നു.
ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിന് വേണ്ടി ആദർശ് ബൈ ക്ക് ആവശ്യപ്പെട്ടപ്പോൾ കൊടുത്തതാണ് താൻ ചെയ്ത തെറ്റെന്ന് ജയേഷ് പറയുന്നു. ബൈ ക്കുമായി പോയ ആദർശ് മടങ്ങിവന്നിട്ടില്ല. ആദർശ് മടങ്ങി വന്ന ശേഷം സത്യാ വസ്ഥ അ യാളെക്കൊണ്ട് സോഷ്യൽ മീഡിയയിൽ അറിയിക്കുമെന്നും സുഹൃത്ത് കാട്ടിയ തെറ്റിനെ തിരെ  നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ജയേഷ് പറഞ്ഞു. പേരിൽ ആദർ ശം ഉണ്ടെങ്കിലും ഡ്രൈവിങ്ങിൽ അത് പ്രകടിപ്പിക്കാതിരുന്ന സുഹൃത്ത് മൂലം നേരിടേണ്ടി വന്ന അപമാനത്തിൽ മനം നൊന്തിരിക്കുകയാണ് ജയേഷ്.