മുണ്ടക്കയം:   ജസ്‌ന  കൊല്ലപെട്ടന്നു പ്രവാചകന്‍, പൊലീസിനെ വട്ടം കറക്കി വീട് പരിശോധന.മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ എരുമേലി -മുണ്ടക്കയം റോഡില്‍ കണ്ണിമല ഭാഗത്ത് എത്തിതായും അവിടെ പാറചെരി വില്‍ ഒരു വീട്ടില്‍ വച്ചു കൊല്ലപ്പെട്ടതാണന്നുമുളള യുവാവിന്റെ  വ്യാജ പ്രവചനമാണ്  പൊലീസിനേയും നാട്ടുകാരെയും വെട്ടിലാക്കിയത്.

ജസ്‌ന മരിയ കണ്ണിമല ഭാഗത്തേക്കു പോകുന്നത് കണ്ടതായും അവിടെ  റബ്ബര്‍ തോട്ടത്തി നുളളില്‍ കുന്നിന്‍ ചരുവിലെ പാറ യോടു ചേര്‍ന്നുളള വീട്ടില്‍ വച്ചു കൊല്ലപ്പെട്ടതായു മാണ്  പാറത്തോട് ്സ്വദേശിയായ യുവാവ് ചില മാധ്യമ പ്രവര്‍ത്തകരോടും ചില രാഷ്ട്രിയക്കാരോടും പറഞ്ഞത്. കൂടാതെ സംഭവം നടന്നത് സംബന്ധിച്ചു വിവരങ്ങളും, റൂട്ടുവരച്ചു വ്യക്തമാക്കിയാണ് പ്രവാചകന്റെ പ്രചരണം. ഇതേ തുടര്‍ന്ന്  ഇന്നലെ രാവിലെ  അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവല്ല ഡി.വൈ. എസ്.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു പ്രത്യേക സ്‌ക്വാഡും വെച്ചൂച്ചിറ പൊലീസും സംഭവസ്ഥലത്ത് എത്തിയെങ്കിലും  വ്യാജമാണന്നു കണ്ടെത്തിയതായി ഡി.വൈ.എസ്. പി. വ്യക്തമാക്കി. സംഭവം മുന്‍കൂട്ടി ചില മാധ്യങ്ങളെ അറിയിക്കുകയും അവര്‍മുഖാ ന്തിരം പ്രചരണം നടത്തുന്നത് സംബന്ധിച്ചു പൊലീസ് അന്വേഷണം നടത്തുന്നുണ്ടന്നു അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസം  വാര്‍ട്‌സ് അപ് ,ഫേസ്ബുക്ക് എന്നിവ മുഖാന്തിരം മുണ്ടക്കയം സ്വദേ ശിയായ ഒരാള്‍ ഇത് സംബന്ധിച്ചു പ്രചരണം നല്‍കിയതും പൊലീസ് അന്വേഷണം നടത്തും.കാണാതായ ജസ്‌നമരിയയെ കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.