എരുമേലി : കുറുവാമൂഴിയിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുമ്പോഴും പരി ഹാരനടപടികൾ സ്വീകരിക്കാതെ അധികൃതർ.ശനിയാഴ്ച കാറും വാനും ഇടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്കും ഇതര സംസ്ഥാന ശബരിമല തീ ർത്ഥാടകരായ രണ്ട് പേർക്കും പരിക്കുകളേറ്റു.രാവിലെ 11 മണിയോടെ മാരുതി കാറും മാരുതി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.

കാറിൽ സഞ്ചരിച്ച കുറുവാമുഴി പു ന്നാംപറമ്പിൽ ബോബി (47),ഭാര്യ മായാ ബോബി (43),അമ്മ കോമള(72),ബോബിയു ടെ മക്കളായ പാർവതി (16), ലക്ഷ്മി (ഏഴ് ), മാരുതി വാനിൽ സഞ്ചരിച്ച കർണാടക സ്വദേശികളായ ശ്രീനാഥ്‌ (37), മാരുതി (41) എന്നിവർ ക്കാണ് പരിക്കുകളേറ്റത്. ഇവരെ 26 മൈലിലെ മേരി ക്യൂൻ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. തലയിൽ പരിക്കുകളേറ്റ കോമള, മായാ ബോബി എന്നിവരെ വിദഗ്ധ ചികിത്സ ക്കായി ഉടൻ തന്നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘത്തിന്റെ മാരുതി വാൻ എതി രെ എരുമേലിയിലേക്ക് വരുകയായിരുന്ന മാരുതി കാറിൽ ഇടിച്ചാണ് അപകടമുണ്ടാ യത്.

ഒട്ടേറെ അപകടങ്ങളാണ് ഇതിനോടകം കുറുവാമുഴി ജംഗ്‌ഷനിലും തൊട്ട് ചേർന്നുള്ള വളവുകളിലുമായി സംഭവിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ശബരിമല സീസണിൽ അപകട ങ്ങൾ പതിവായി മാറിയിരുന്നു. ഇക്കഴിഞ്ഞ വർഷം മരണങ്ങളുമുണ്ടായി.കഴിഞ്ഞ വർ ഷം 70 ഓളം വലുതും ചെറുതുമായ അപകടങ്ങളുണ്ടായി. അപകട മേഖലയായി മാറി യിട്ടും പരിഹാര നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധം നിറയ്ക്കുകയാണ്. സുര ക്ഷാ ജോലികൾ നടത്തുമെന്ന് നേരത്തെ പൊതുമരാമത്ത് അറിയിച്ചിരുന്നതാണ്. എ ന്നാൽ ഒന്നും തന്നെയുണ്ടായില്ല.

സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വളവുകളിൽ കാഴ്ചകൾ മറയ്ക്കു ന്നവ നീക്കി നവീകരണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവ ശ്യം കഴിഞ്ഞ ശബരിമല സീസണിൽ മോട്ടോർ വാഹന വകുപ്പ് ഉന്നയിച്ചതുമാണ്. ജം ഗ്ഷനിലും ശേഷമുള്ള വളവിലും ജംഗ്ഷന് മുമ്പ് പെട്രോൾ ബങ്ക്‌ ഭാഗത്തും അതീവ അപകടമേഖലയായി മാറിയിരിക്കുകയാണ്. പരിഹാര നടപടികൾ ഇനിയും വൈകരു തെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശാസ്ത്രീയ പരിശോധനകൾ നടത്തി റോഡ് നവീകരി ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.