ഭൂമിയുടെ ന്യായവില കൂട്ടിയും നികുതികള്‍ വര്‍ധിപ്പിച്ചും അധികവരുമാനം കണ്ടെ ത്താന്‍ ലക്ഷ്യമിട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റ്. പെട്രോളിനും, ഡീ സലിനും ലിറ്ററിന് രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് ലഭിക്കുമെന്ന് പ്രതീ ക്ഷിക്കുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയി ച്ചു.
ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. വൈദ്യുതി തീരുവ അഞ്ച് ശതമാന വും കൂട്ടി. വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി. സമീപകാലത്ത് വില വര്‍ധിപ്പിച്ച മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയ തോ ടെ വില വീണ്ടും കൂടും. പെട്രോൾ,ഡീസൽ വിലവർധന സമസ്ത മേഖലയിൽ വി ലക്കയറ്റത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.