എരുമേലി : ലക്ഷക്കണക്കിനല്ല കോടികളോളം അയ്യപ്പഭക്തരെത്തുന്ന എരുമേലിയില്‍ പോലിസിന് സുരക്ഷ ഉറപ്പാക്കണമെങ്കില്‍ മുക്കും മൂലയുമൊക്കെ ക്യാമറയിലൂടെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം. എന്നാല്‍ അതിന് ഓരോ വര്‍ഷവും20 മുതല്‍ 40 ലക്ഷം വരെയാണ് ചെലവിട്ടിരുന്നതെങ്കില്‍ ഇത്തവണ ചെലവ് മൂന്ന് ലക്ഷത്തിലൊതുങ്ങി. ഈ അദ്ഭുതത്തിന്റ്റെ പിന്നാമ്പുറം തേടിപ്പോയാല്‍ മുന്‍ കാലങ്ങളില്‍ വന്‍ തുക ചെലവിട്ടതി ല്‍ അഴിമതിയുണ്ടെന്ന സംശയം ഒരു പക്ഷെ തോന്നിയേക്കാം.

ഇത്തവണ എങ്ങനെ കേവലം മൂന്ന് ലക്ഷത്തില്‍ ക്യാമറ ചെലവ് ഒതുങ്ങിയെന്നുളളതി ന്റ്റെ ഉത്തരം നല്‍കുകയാണ് എരുമേലി ഗ്രാമപഞ്ചായത്ത് സെക്കട്ടറി പി എ നൗഷാദ്. 20 ക്യാമറകളാണ് പോലിസിനായി പഞ്ചായത്ത് വെച്ചത്. ഇതല്ലാതെ മറ്റ് ക്യാമറകളൊന്നും പോലിസ് ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇതാദ്യമായാണ് ക്യാമറകളുടെ ചെലവ് പഞ്ചായത്ത് വഹിക്കുന്നത്. മുമ്പ് കരാറൊന്നുമില്ലാതെ ഒരു സ്വകാര്യ ഏജന്‍സി ക്യാമറകള്‍ വെയ്ക്കു കയും തുക പോലിസ് മുഖേനെ വാങ്ങുകയുമായിരുന്നു. എന്നാല്‍ ക്യാമറകള്‍ പ്രവര്‍ത്ത നരഹിതമാണെന്ന പരാതികളില്‍ വാസ്തവം ഉണ്ടെന്ന് വ്യക്തമായതോടെ പണം നല്‍കു ന്നത് തടയപ്പെട്ടു. മുമ്പ് 20 അല്ലെങ്കില്‍ 35 വരെ എണ്ണം ക്യാമറകളാണ് വെച്ചിരുന്നത്.അവയ്‌ക്കെല്ലാം കേബിളുകള്‍ വേണമായിരുന്നു. ഇലക്ട്രിക് പോസ്റ്റുകളിലൂടെ വലിച്ച് കിലോമീറ്ററുകളോളം നീളുന്ന കേബിളിന് നല്ലൊരു തുക ചെലവിടണം. കേബിളുകള്‍ ക്കും ക്യാമറകള്‍ക്കും വൈദ്യുതിയും വേണം. ഇതിനായി ക്യാമറകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലെ വീട്ടുടമകള്‍ക്ക് ഫ്രതിഫലം നല്‍കിയാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത്. പ്രതിഫലം നല്‍കുന്നത് കൂടാതെ വൈദ്യുതി ബില്‍ തുകക്കും പണം ചെലവിടണമായി രുന്നു. ഇതിനെല്ലാം പുറമെ ഇലക്ട്രീഷ്യന്‍മാര്‍ക്കും സഹായികള്‍ക്കും ശമ്പളം നല്‍കണം. വലിയമ്പല നടപ്പന്തലില്‍ ദൃശ്യങ്ങള്‍ തല്‍സമയം കാണാന്‍ ഒരു ഡസനോളം ടെലിവിഷനു കള്‍ വെച്ചിരുന്നു. ടെലിവിഷനുകള്‍ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും തുക ചെലവിടണം.സീസണ്‍ തീരുന്നത് വരെ ക്യാമറകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ വാഹനം ഉള്‍പ്പടെ സദാ സന്നദ്ധരായി ജീവനക്കാരെ നിയോഗിക്കുകയും വേണം. ചുരുക്കി പറഞ്ഞാല്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പണം ചെലവിട്ടാണ് ക്യാമറാ നിരീക്ഷണം നടന്നിരു ന്നത്. എന്നാല്‍ ഇത്തവണ കഥ മാറി. ക്യാമറകള്‍ക്കും ടെലിവിഷനുകള്‍ക്കും കംപ്യൂട്ടറി നും പണം ചെലവിട്ടാല്‍ മതിയെന്നായി. കേബിളുകള്‍ക്ക് പകരം ചുരുങ്ങിയ ചെലവില്‍ ഇന്റ്റര്‍നെറ്റ് മതി. ഇലക്ട്രിഷ്യന്റ്റെ എണ്ണം ഒന്ന് മാത്രമിയി ചുരുങ്ങി.

സര്‍വീസിംഗിന് ബൈക്ക് മതിയെന്നായി. വൈദ്യുതിയുടെ ഉപയോഗവും തീരെ കുറഞ്ഞു. മൂന്ന് ലക്ഷം ചെലവിട്ട് എരുമേലിയെ സസൂഷ്മം നിരീക്ഷിക്കാന്‍ ചെലവ് കുറവാണെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചായത്ത്. പഞ്ചായത്തിന്റ്റെ അതിര്‍ത്തിയായ കൊരട്ടി പാലത്തിനടുത്ത് കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന കേന്ദ്രം വരെ എരുമേലി പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാന്‍ കഴിയുന്നുണ്ടെന്ന് മണിമല സിഐ റ്റി ഡി സുനില്‍ കുമാര്‍ പറഞ്ഞു. ഇനിയും ക്യാമറകളില്‍ ഒരു ഡസനോളം പ്രവര്‍ത്തനക്ഷമമാകാനുമു ണ്ടെന്ന് പോലിസ് പറയുന്നു.