കാഞ്ഞിരപ്പള്ളി :ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ പദയാത്രക്ക് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന അഭൂതപൂർവ്വമായ പി ന്തുണ മതേതര ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്ന സൂചനയാണെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദയാത്ര ആലപ്പുഴ ജില്ലയിലെ അമ്പലപ്പു ഴയിൽ എത്തുമ്പോൾ  നിയോജകമണ്ഡലത്തിൽ നിന്നും 3000 പ്രവർത്തകരെ പങ്കെടു പ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു.
കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് അധ്യക്ഷതയിൽ ഡി.സി.സി പ്ര സി ഡന്റ് നാട്ടകം സുരേഷ്, കെ പി.സി.സി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്പ്, കെ. പി.സി.സി അംഗങ്ങളായ തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, ഡിസിസി ജന റൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി .കെ ബേബി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി .വി സോമ ൻ,  മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ കുറിഞ്ഞിയിൽ,എസ്. എം.സേതുരാജ്, ജോജി മാത്യു, മനോജ് തോമസ്, പി.ഡി രാധാകൃഷ്ണ പിള്ള മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിൻസി ബൈജു എന്നിവർ പ്രസംഗിച്ചു.