ബസ് കണ്ടക്ടറെ ഗുണ്ടാ സംഘം മർദ്ദിച്ചതായി പരാതി. പോലീസ് നടപടിയെടുക്കാത്ത തിൽ പ്രതിക്ഷധിച്ച് സമരത്തിനൊരുങ്ങി ബസ് തൊഴിലാളികൾ. കാഞ്ഞിരപ്പള്ളി ചേന പ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന വാഴയിൽ ബസിലെ കണ്ടക്ടർ റിതാസ് അക്ബറിനെ ഗുണ്ടാ സംഘം മർദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസം വൈകുന്നേരം കാഞ്ഞിരപ്പള്ളി യിൽ നിന്നും ചേനപ്പാടിയിലേക്ക് പോയ ബസിൽ സ്ത്രീകളുടെ സീറ്റിലിരുന്നയാളോട് പുരുഷൻമാരുടെ സീറ്റിലേക്ക് മാറിയിരിക്കുവാൻ പറഞ്ഞതാണ് മർദ്ദനത്തിന് കാരണം.

ബസ് ചേനപ്പാടിയിലെത്തിയപ്പോൾ ഇയാൾ ഗുണ്ടകളെ കൂട്ടി മർദ്ദിച്ചതായാണ് റിതാസി ൻ്റെ പരാതി.സംഭവത്തിൽ റിതാസ് കാഞ്ഞിരപ്പള്ളി പോലസ്സിൽ പരാതി നൽകിയങ്കി ലും രണ്ട് ദിവസമായി യാതൊരു നടപടിയും സ്വീകരിച്ചില്ലന്നാണ് ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ആരോപിക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാ ടികളുമായി സിഐടിയു മുന്നോട്ട് പോകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.