കാഞ്ഞിരപ്പള്ളി: വിദേശമദ്യം ഇനി എലഗന്‍സിലും … താലൂക്കില്‍ ബാര്‍ ലൈസന്‍സ് ലഭിച്ച ഏക ബാറായ എലഗന്‍സില്‍ നിന്നും വിദേശമദ്യം ഇനി യഥേഷ്ടം ലഭിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചപ്പോള്‍ താലൂക്കില്‍ ആകെ ലൈസന്‍സ് ലഭിച്ചത് കാഞ്ഞിരപ്പള്ളിയിലെ ഹോ ട്ടല്‍ എലഗന്‍സിനു മാത്രമാണ്. നേരത്തെ ഇവിടെ ബിയര്‍ പാര്‍ലറിന് അനുമതി ലഭിച്ചിരു ന്നു. ബാര്‍ തുറന്നതോടെ തിരക്കേറിയതായി ഉടമകള്‍ പറയുന്നു.

ബാര്‍ ലൈസന്‍സ് ലഭിച്ച എലഗന്‍സില്‍ എക്‌സിക്യൂട്ടിവ്, എ.സി, നോണ്‍ എ,സി, സ്റ്റാന്റിംഗ് വിഭാഗങ്ങള്‍ പ്രത്യേകം സൗകര്യങ്ങള്‍ ബാറില്‍ ക്രമീകരിച്ചിട്ടുള്ളതായി മാനേജ്‌മെന്റ് അറിയിച്ചു. താലൂക്കില്‍ ആകെ വിദേശമദ്യ വില്പനശാലകള്‍ മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് കൂടാതെ ബിയര്‍ & വൈന്‍ പാര്‍ലറുകള്‍ കെ റ്റി ഡി സി ഉള്‍പ്പെടെ ആറെണ്ണമാണുള്ളത്.