കാഞ്ഞിരപ്പള്ളി: മേഖലയില്‍ മഴക്കൊപ്പം വീശിയ ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആഞ്ഞു വീശിയ കാറ്റിലും മഴയി ലുമാണ് മേഖലയില്‍ വ്യാപക നാശ നഷ്ടമുണ്ടായത്. നിരവധി വീടുകള്‍ തകരുകയും മര ങ്ങള്‍ ഒടിഞ്ഞ് വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കൂവപ്പള്ളി കോളനിയില്‍ ഇരുപത്തിയെട്ട് വീടുകളും കുളപ്പുറം, ആലംപ്പരപ്പ് എന്നിവിടങ്ങളില്‍ ഓരോ വീടുകളും തകര്‍ന്നു. മിക്ക വീടുകളുടെയും മേല്‍ക്കൂര കാറ്റില്‍ പറന്നുപോയാണ് നാശ നഷ്ടം ഉണ്ടായത്.

കൂടുതലും ആസ്ബറ്റ് ഷീറ്റുകള്‍ പാകിയ വീടുകളുടെ മേല്‍ക്കൂരയാണ് കാറ്റില്‍ പറന്ന് പോയത്. പ്രദേശത്ത് കൂവപ്പള്ളി വില്ലേജില്‍ ഒന്നര ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായ തായതായി വില്ലേജ് ഓഫീസര്‍ എം.എച്ച് ഷാജി പറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പനും സ്ഥലം സന്ദര്‍ശിച്ചു.

കാഞ്ഞിരപ്പള്ളി മാനിടംകുഴി, വില്ലണി മിച്ചഭൂമി, ആനക്കല്ല് പൊന്മല, കുറുവാമൂഴി, മണങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് നാശം വിതച്ചത്. മാനിടംകുഴിയില്‍ ആറ് വീടുകളും വില്ലണി മിച്ചഭൂമി ഭാഗങ്ങളില്‍ മൂന്ന് വീടുകളും കുറുവാമൂഴി മണങ്ങല്ലൂര്‍ ഭാഗങ്ങളില്‍ ഒരോ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. കൂടാതെ കപ്പ, വാഴ, റബ്ബര്‍ തുടങ്ങിയവയും കാറ്റില്‍ ഒടിഞ്ഞ് വീണു. വില്ലണിയില്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സൈമണ്‍ ജോസഫിന്റെ 150 മൂട് കപ്പയും ഇരുപതോളം വാഴകളും കാറ്റിയില്‍ നശിച്ചു. ഇതിന് സമീപത്തുള്ള നെല്ലിമല അന്‍സാരിയുടെ നിരവധി റബ്ബര്‍ മരങ്ങളും കാറ്റില്‍ കടപുഴകി വീണു.വില്ലണി വേടര്‍കുന്ന് ഭാഗത്ത് ആഞ്ഞിലി മരം കടപുഴകി വീണ് ചക്കാമ്പുഴ ബേബിയുടെ യും ജോമോന്റയും വീടുകള്‍ക്ക് ഭാഗൂകമായി കേടുപാടുകള്‍ സംഭവിച്ചു. ബേബിയുടെ വീടിന്റെ അടുക്കള ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വില്ലണി മിച്ചഭൂമി കന്നുപറമ്പില്‍ ബിജിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി. മടുക്കക്കുഴി ജോര്‍ജ് മാത്യുവി ന്റെ പശുതൊഴുത്തിലേക്ക് തേക്ക് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്തംഗം വിദ്യാ രാജേഷ് സ്ഥലം സന്ദര്‍ശിച്ചു.

മാനിടംകൂഴിഭാഗത്ത് ആറ് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കുന്നത്തുകുഴി ബാബു, ചെങ്ങളംവീട്ടില്‍ വിനുക്കുട്ടന്‍, മണക്കയം ലത, വാവണ്ണാപ്പറമ്പില്‍ ശശി, വെട്ടിയാങ്കല്‍ കുഞ്ഞുമോന്‍ എന്നിവരുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി. മരം വീണ് കാണാശ്ശേരി രാജു പത്രോസിന്റെ വീട് ഭാഗീകമായി തകര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ജോസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.കുറുവാമൂഴി അഞ്ചാംമൈല്‍ മഞ്ഞാലിപ്പറമ്പില്‍ ഡാനിയുടെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. വിടിനുള്ളില്‍ ഈസമയം വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും അത്ഭു തകരമായി രക്ഷപെട്ടു. മണങ്ങല്ലൂര്‍ തേനംമാക്കല്‍ അബ്ദുള്‍ ലത്തീഫീന്റെ വീടിന് മുകളി ലേക്ക് തേക്ക് മരം വീണ് മേല്‍ക്കൂര ഭാഗീകമായും ചുറ്റുമതിന് കേടുപാടുകള്‍ സംഭവി ക്കുകയും ചെയ്തു. പഞ്ചായത്തംഗം ടോംസ് ആന്റണി സ്ഥലം സന്ദര്‍ശിച്ചു. കൂടുതലും കാറ്റില്‍ മേല്‍ക്കൂരകള്‍ പറന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. തകര്‍ന്ന വൈദ്യുതി ബന്ധ ങ്ങള്‍ ഭാഗീകമായി മാത്രമെ പുനസ്ഥാപിക്കാനായിട്ടൊള്ളു. പലയിടങ്ങളില്‍ മരം വീണ് ലൈന്‍ കമ്പികളില്‍ വീണ് പൊട്ടിക്കിടക്കുകയാണ്.