കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ തിരച്ചിലില്‍ ലഭിച്ച അലന്‍ എന്ന വിദ്യാര്‍ഥിയുടെ മൃതദേ ഹം മാറിയതായി സംശയം. മൃതദേഹം അലന്റേതെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇന്ന ലെ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു. ശരീരഭാഗങ്ങളാണ് ഒരു സ്ഥലത്തുനിന്നു ലഭിച്ച ത്. എന്നാല്‍ മൃതദേഹത്തിനൊപ്പം ലഭിച്ച കാല്‍പാദം അലന്റേതല്ലെന്നു കണ്ടെത്തി.

ശരീരഭാഗങ്ങള്‍ ലഭിച്ച താളുങ്കലില്‍ തിരച്ചില്‍ തുടങ്ങി. ഒരാള്‍കൂടി അപകടത്തില്‍പെ ട്ടതാണെന്നു സംശയം. മൃതദേഹം അലന്റേതല്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കാല്‍പാദം മാത്രമാണ് മാറിയതെന്നാണ് അധികൃതരുടെ വിശദീകരണം. പ്ലാപ്പള്ളി ആറ്റുചാലില്‍ ജോബിയുടെ മകനാണ് അലന്‍. അലന്റെ അമ്മ സോണിയയും അപകട ത്തില്‍ മരിച്ചിരുന്നു.

പ്ലാപ്പള്ളിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഇന്നലെ മറ്റൊരാളുടെ കാ ൽപ്പാദം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനിടെയാണ് കാൽപ്പത്തി കണ്ടെത്തിയ ത്. വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടത്തും.പ്രദേശത്ത് മൃതദേഹം ഇ നി യും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.  ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പ്ലാപ്പ ള്ളിയിൽ ശനിയാഴ്‌ച്ച രാവിലെ 8.30 മുതൽ 11.30 വരെ ചെറുതും വലുതുമായി ഇരുപ തോളം ഉരുൾ പൊട്ടലുകളാണ് ഉണ്ടായത്.

ദുരന്തത്തില്‍ മരിച്ചവരുടെ മുഴുവന്‍ മൃതദേഹവും കണ്ടെത്തിയെന്ന നിഗമ നത്തിലാ ണ് തെരച്ചില്‍ അവസാനിപ്പിച്ചത്.ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്‌ക്കൽ ജം ഗ്ഷനിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്.