എരുമേലി: കത്തുന്ന ചൂടിനെയും തോല്‍പ്പിച്ച് ആവേശത്തോടെ കേന്ദ്ര സംസ്ഥാന സ ര്‍ക്കാരുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി പ്രസംഗിക്കുമ്പോള്‍ ആരോ ഒരു കുട്ടിയെ പല വട്ടം വാഹനത്തിലേക്ക് ഉയര്‍ത്തി. ഒരു ചെറുപുഞ്ചിരിയോടെ പ്രസംഗം തുടര്‍ന്ന രാഹു ല്‍ ഗാന്ധി പക്ഷേ പ്രസംഗമവസാനിച്ചപ്പോള്‍ ആദ്യം തിരഞ്ഞത് ആ കൊച്ചു മിടുക്കി യെ ആയിരുന്നു. എരുമേലി കണ്ണിമല സ്വദേശി അനിഖയെന്ന മൂന്നുവയസു കാരിയെ തന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞതോടെ കൂടെ നിന്നവര്‍ അനഖ യെ പൊക്കിയെടുത്ത് രാഹുല്‍ ഗാന്ധിയുടെ കയ്യിലെത്തിച്ചു.
അനിഖയെ വാരിയെടുത്ത രാഹുല്‍ അവളെ മാറോടു ചേര്‍ത്തു പിടിച്ചപ്പോള്‍ സന്തോ ഷം അതിരുകടന്ന അനിഖ പ്രിയ നേതാവിന്റെ കവിളില്‍ ചുടു ചുംബനം നല്‍കി. ഇ തോടെ ചുറ്റും കൂടിനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം പൊട്ടിയൊഴുകി. അനിഖയുമായി സന്തോഷം പങ്കിട്ട രാഹുല്‍ ഗാന്ധി അവള്‍ക്ക് ഒരു മിഠായി നല്‍കി യാണ് മടക്കിയത്.