എരുമേലി : ബാബരി മസ്ജിദ് തകർക്കപ്പെട്ടതിൻറ്റെ വാർഷിക ദിനം മുൻനിർത്തി എരു മേലിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻറ്റെ ഭാഗമായി പോലിസിൻറ്റെ അംഗബലം വർധിപ്പിച്ചെന്ന് അധികൃതർ. മസ്ജിദിലും ക്ഷേത്രങ്ങളിലും മെറ്റൽ ഡിറ്റക്ടർ വഴിയാണ് തീർത്ഥാടകരെ കടത്തിവിടുക. സ്ഫോടകവസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കാനും പരിശീലനം ലഭിച്ച സ്ക്വാഡിൻറ്റെ സേവനവുമുണ്ട്.
ഷാഡോ പോലിസുകാരെയും രഹസ്യാന്വേഷണ വിഭാഗത്തെയും മഫ്തി പോലിസിനെ യും വിന്യസിച്ചിട്ടുണ്ട്. നിലവിലുളള പോലിസുകാർക്ക് പുറമെ നൂറ് പോലിസുകാർക്ക് കൂടി ഡ്യൂട്ടി ആരംഭിച്ചിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഇവർ വലി യമ്പലവും പരിസരങ്ങളും ശുചീകരിച്ചാണ് ഡ്യൂട്ടി ആരംഭിച്ചത്. സിസി ടിവി ക്യാമറാ നിരീക്ഷണം കർശനമാക്കണമെന്ന് സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന എസ് പി മുഹമ്മദ് റെഫീഖ് നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികൾ, ലോഡ്ജുകൾ, ബസ് സ്റ്റാൻറ്റുകൾ, പാർക്കിംഗ് മൈതാനങ്ങൾ എന്നിവി ടങ്ങളിൽ ആൻറ്റി സബോർട്ടേജ് ടീം പരിശോധന നടത്തിവരികയാണ്. എഎസ്പി അശോക് കുമാർ, ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, മണിമല സിഐ റ്റി ഡി സുനിൽ കുമാർ, എസ്ഐ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകര ണങ്ങൾ.