കാരുണ്യത്തിന്റെ കരസ്പർശം തേടി മുണ്ടക്കയം ഈസ്റ്റ് സ്വദേശിനിയായ രാഖി കരു ണാർദ്ര ഹൃദയരുടെ കരളലിയിക്കുന്ന നൊമ്പരങ്ങളുമായി പെൺകുട്ടി കിടപ്പിലായിട്ട്  ഏഴ് വർഷത്തിലേറെയായി.മുണ്ടക്കയം ഈസ്റ്റിൽ താമസിക്കുന്ന കല്ലറയ്ക്കൽ പരേത നായ സാലുവിന്റെയും ഷീലയുടെയും മകളാണ് രാഖി.ആലപ്പുഴയിൽവെച്ചുണ്ടായ  വാഹനാപകടത്തിൽ ലോറി ഇടിച്ചു തെറിപ്പിച്ച് തല കലങ്കിലും, റോഡിലും ഇടിക്കു കയായിരുന്നു. ആകെ കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്ന നാല് സെന്റ് സ്ഥല വും വിറ്റ് സുമനസുള്ളവരുടെ സഹായത്താലും  മകളെ ചികിത്സിച്ചു. മാതാവ് ഷീല യുടെ ഭർത്താവ് സാലുവും രോഗം മൂലം മരണപ്പെട്ടിരുന്നു. രാഖിയെ ആലപ്പുഴ നെടു മുടി നിവാസിയായ യുവാവ് വിവാഹം ചെയ്തിരുന്നെങ്കിലും അപകടത്തിൽ കിടപ്പിലാ യതിനെത്തുടർന്ന് യുവതിയെയും കൈ കുഞ്ഞിനെയും ഉപേക്ഷിച്ചു,  മറ്റൊരു സ്ത്രീ ക്ക് ഒപ്പം കടന്നുകളഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഈ യുവതിയുടെ മനോനില പോലും തകരാറിൽ ആയതിനെ തുടർന്ന് മകളെ ഒറ്റയ്ക്ക് വാടക വീട്ടിലാക്കി അമ്മ ജോലിക്കൊന്നും പോ യി ചികിത്സക്കും ഭക്ഷണത്തിനുമായി പണം കണ്ടെത്താനാവാത്ത അവസ്ഥയിലുമാ ണ്. മൂന്നര വർഷത്തിലേറെ പൂർണമായും തളർന്ന് കിടന്ന യുവതിയുടെ നടുവും പു റവും പൊട്ടി നിസഹായാവസ്ഥയിൽ ആയിരുന്നു. ചികിത്സയ്ക്കായി മകളെ കൊണ്ടു പോകാനാവാത്ത അവസ്ഥയിൽ കരഞ്ഞ് വിഷമിച്ച് കഴിയുകയാണ് മാതാവ്.ഇപ്പോൾ താടിക്ക് താഴെയായി അസഹനീയമായ വേദന അനുഭവപ്പെട്ടതുമൂലം അടിയന്തര മായി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്.പെൺകുട്ടിയുടെ  10 വയസ്സുള്ള ഏക മകൾ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു.
യുവതിയെയും കുഞ്ഞിനെയും പരിചരിക്കുന്നതിനും ഭക്ഷണവും മരുന്നും ചികിത്സ യും  നൽകുന്നതിനും ,വീടിന് വാടക നൽകുന്നതിനും കഴിയാതെ പട്ടിണിമൂലം. ഈ മാതാവ് ഏന്ത് ചെയ്യുമെന്നറിയാതെ ഏറെ വിഷമിച്ച്‌ ഈശ്വര കരുണക്കായി പ്രാർഥി ക്കയാണ്.നിസ്സഹായതയിൽ കഴിയുന്ന യുവതിയെയും കുടുംബത്തെയും കരുണയുടെ കരം നീട്ടി രക്ഷിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം . ഫോൺ: 9778157135.
എസ്. ബി.ഐ. മുണ്ടക്കയം -അക്കൗണ്ട് നമ്പർ :6 7 2 2 1 3 5 4 9 6 2
ഐ.എഫ് എസ്.സി. കോഡ് : SBIN0070133
ഷീല സാലു ,കല്ലറക്കൽ ഹൗസ്, മുണ്ടക്കയം ഈസ്റ്റ് – പി. ഒ മുണ്ടക്കയം