തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു.
രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതോ പ്രകടനം പൊതുയോഗം നടത്താനോ പാടില്ല.
ദി​വ​സ​ങ്ങ​ളാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ആ​ർ​എ​സ്എ​സ് – സി​പി​എം സം​ഘ​ർ​ഷ​ത്തി​ന്  മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ​ത്ത് പോ​ലീ​സ് ജീ​പ്പു​ക​ളി​ലാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ലാ​കെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ഇ​തി​നു പു​റ​മേ വെ​ള്ളി​യാ​ഴ്ച അ​ക്ര​മ​ണം ന​ട​ന്ന കൊ​ട്ടാ​ടി​ക്കു​ന്നി​ൽ പൊ​ൻ​കു​ന്നം എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ര​ട​ങ്ങു​ന്ന സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. 
എ​ആ​ർ ക്യാ​മ്പി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്ത​ഞ്ച​ഗ പോ​ലീ​സ് സം​ഘം തെ​ക്കേ​ത്തു ക​വ​ല​യി​ലും പ​തി​ന​ഞ്ച് പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ചി​റ​ക്ക​ട​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ, പൊ​ൻ​കു​ന്നം സി​ഐ സി.​ആ​ർ. പ്ര​മോ​ദ് എ​സ്ഐ എ.​സി. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന് പു​റ​മേ മ​റ്റ് ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള സി​ഐ മാ​രും പോ​ലീ​സ് സം​ഘ​വും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. 
അ​ക്ര​മ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി എ​ട്ടി​നു ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​സ്ഐ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ക്ര​മി​ക​ൾ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.