കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ എത്തിയ അഞ്ചിലിപ്പ സ്വദേശിനിയായ വയോദിക ക്കാണ് മറന്നു വെച്ച ഫോണിന് നൂറു രൂപ പിഴ കിട്ടിയത്.ഈടാക്കിയ താകട്ടെ സിവിൽ സ്റ്റേഷനിൽ അപേക്ഷകൾ പൂരിപ്പിക്കാനിരിക്കുന്ന മുക്കൂട്ടുതറ സ്വദേശി കുഞ്ഞുമോനും..പെൻഷൻ സം ബന്ധമായ രേഖകൾ ശരിയാക്കാനെത്തിയ തായിരുന്നുവയോധിക.അപേക്ഷ എഴുതിക്ക ഴിഞ്ഞ് ഫോൺ മറന്നു വെച്ച ഇവർ വീട്ടിലെത്തിയപ്പോളാണ് ഫോൺ നഷ്ട്ടപ്പെട്ട കാര്യം മനസിലാക്കിയത്.

തുടർന്ന് സിവിൽ സ്റ്റേഷനിൽ എത്തിയ ഇവർ ഫോൺ ചോദിച്ചപ്പോൾ ഇയാൾ നൂറു രൂപ പിഴയിടാക്കുകയായിരുന്നു. മുമ്പും ഇയാൾക്കെതിരെ അമിത ചാർജ് വാങ്ങിയ തടക്കം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അപേക്ഷ എഴുതാൻ എത്തുന്ന പ്രായമായ വരോട് ഇയാൾ എഴുത്തുകൂലിയായി നൂറു രൂപ വരെ മേടിച്ച തടക്കം പരാതി ലഭി ച്ചിട്ടും ഇയാളെ ഇവിടെ വീണ്ടും തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

മുമ്പ് സർട്ടിഫിക്കറ്റ് ശരിയാക്കുന്നതിന് ഇയാൾ 7500 രൂപ മേടിച്ചത്,തഹസിൽദാർ ഇട പെട്ട് മടക്കി നൽകിയിരുന്നു.അന്ന് ഇയാൾക്ക് ഇതിന്റെ അടിസ്ഥാനത്തിൽ താക്കീതും നൽകിയിരുന്നു.എന്നാൽ ഇയാൾ ഇപ്പോളും അമിത കൂലിയും ജനങ്ങളെ പിഴിയിലും നിർബാധം തുടരുകയാണ്.