മുണ്ടക്കയം: വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൊക്കയാര്‍ നാരകംപുഴ,കട്ടപ്ലാക്കല്‍ അഷ്ഹദ് അയ്യൂബി (16)ന്റെ ചികില്‍സക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പണ സമാഹരണം നടത്തുമെ ന്നു പഞ്ചായത്തുപ്രസിഡന്റുമാരായ രേഖാ ദാസ്(മുണ്ടക്കയം)പി.എസ്.സജിമോന്‍ ( കൂട്ടിക്കല്‍) ഡൊമിന സജി (പെരുവന്താനം)പ്രിയമോഹനന്‍( കൊക്കയാര്‍) എന്നിവര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഇരുപത്തിയാറിന്  രാത്രി കൂട്ടിക്കല്‍ ചപ്പാത്തിനുസമീപം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്വകാര്യ കാര്‍ ഇടിച്ച് ഗുരുതരമായി പരി ക്കേല്‍ക്കുകയായിരുന്നു അഷ്ഹദ്. തലയോട്ടി തകരുകയും നട്ടല്ലെന് ക്ഷതമേല്‍ക്കു കയും ചെയ്തു. കൂടാതെ തുടയെല്ലു പൊട്ടിയിരുന്നു. തലയക്കും കാലിനും ശസ്ത്രിക്രി യ കഴിഞ്ഞ കുട്ടി വെന്റിലേറ്ററിലാണ്.ലക്ഷകണക്കിന് രൂപ ചിലവു വരുന്ന ചികില്‍ സക്കായി  നാട് ഒന്നായി കൈകോര്‍ത്ത് പണ സമാഹരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ശനി ഞായര്‍ ദിവസങ്ങളില്‍ കൂട്ടിക്കല്‍ , കൊക്കയാര്‍, പെരുവന്താനം പ ഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ പഞ്ചയാത്തംഗങ്ങളുടെയും കുടുംബശ്രി യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി പണസമാഹരണം നടത്തും.
ശനിയാഴ്ച രാവിലെ 9മുതല്‍ 5വരെ മുണ്ടക്കയം ടൗണില്‍ വിവിധ ഭാഗങ്ങള്‍ കേന്ദ്രീക രിച്ചു സാമ്പത്തീക സമാഹരണം നടത്താനും തീരുമാനിച്ചു. സ്വദേശത്തും വിദേശത്തു മുള്ള നിരവധി യാളുകൾ പണ സമാഹരണത്തിന് ഒപ്പമുള്ളതായും അത് ഏറെ പ്രയോ ജനകരമാണന്നും ചികില്‍സ സഹായസമിതി ചെയര്‍മാന്‍ സണ്ണി തുരുത്തിപ്പളളി, ജന റല്‍ കണ്‍വീനര്‍ കെ.ഇ.ഹബീബ് എന്നിവർ അറിയിച്ചു.