എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും, കെവിഎച്ച്സുരക്ഷ പ്രോജക്ട് മുണ്ട ക്കയത്തിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 1ന് എയ്ഡ്സ് ദിനാചരണം സംഘടിപ്പി ച്ചു. ഹെൽത്ത് സൂപ്പർവൈസർ എം.വി ജയൻ യോഗത്തിൽ അധ്യക്ഷനായി. പഞ്ചായ ത്ത് ആരോഗ്യ സമിതി ചെയർ പേഴ്സൺ ലിസ്സി ജിജി യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ  നാസർ പനച്ചി എയ്ഡ്സ് ദിന സന്ദേശം നൽകി.
പിഎച്ച്എൻമാരായ നസീറ, സുമാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്സ്. സന്തോഷ്, സുരക്ഷ പ്രോജക്ട് അംഗങ്ങളായ ലിസ്സിക്കുട്ടി M.J, റോസ്‌ലി ചാക്കോ , ദീപ ജോൺ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  ജോസ് എൽ എയ്ഡ്സ് ബോധവൽക്കരണം നടത്തി. യോഗത്തിന് സുരക്ഷ പ്രോജക്ട് അംഗം രേഖ ആർ നായർ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാമിന്റെ ഭാഗമായി റെഡ് റിബ്ബൺ ക്യാമ്പയിൻ, സിഗ്‌നേച്ചർ ക്യാമ്പയിൻ, സൗജന്യ എച്ച് ഐ വി പരിശോധന എന്നിവ നടത്തി